ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ ഒരുക്കുന്ന മ്യൂസിക് ഫെസ്റ്റിവൽ മാർച്ച് 22 ന് സിഡ്‌നിയിൽ.
ഓസ്ട്രേലിയ : ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ കോൺ ഫെഡറേഷൻ ഒരുക്കുന്ന മ്യൂസിക് ഫെസ്റ്റിവൽ മാർച്ച് 22 ന് സിഡ്‌നിയിലെ ഹോൾസ് വർത്തി സെൻറ് ക്രിസ്റ്റഫർ പളളിയുടെ പാരീഷ് ഹാളിൽ നടക്കുന്നു വൈകിട്ട് 6 .30 മുതൽ 9 .30 വരെ നടത്തപ്പെടുന്നു .
സിഡ്‌നിയിലെ എല്ലാ ക്രിസ്തീയ സഭ വിഭാഗങ്ങളും പങ്കെടുക്കുന്നു . ഓസ്‌ട്രേലിയയിൽ ആദ്യമായാണ് എല്ലാ ക്രൈസ്തവരും യേശു ക്രിസ്തുവിന്റെ നാമത്തിൽ ഒന്നിച്ചു കൂടുന്നത്. ഈ പരിപാടി എല്ലാ ക്രൈസ്തവ വിഭാഗങ്ങളും വളരെ സന്തോഷത്തോടെയാണ് ഉറ്റുനോക്കുന്നത് . എല്ലാ ചർച്ചുകളിലെയും ഗായക സംഘമാണ് ഗാനങ്ങൾ ആലപിക്കുന്നത്, ഓരോ ചർച്ചുകൾക്കും 10 മിനിട്ടു സമയമാണുള്ളത് . ഈ പരിപാടിയിൽ ഓസ്‌ട്രേലിയയിലെ പ്രമുഖ വ്യക്തികൾ ആശംസകൾ അർപ്പിക്കാൻ വരുന്നുണ്ട് . പ്രോഗ്രാമിന് ശേഷം ഡിന്നറും ഒരുക്കിയിട്ടുണ്ട് . 10 ഡോളർ ആണ് ടിക്കറ്റിന്റെ വില, ടിക്കറ്റുകൾ നേരിട്ടും ഓൺലൈനായി വാങ്ങാവുന്നതാണ്. എല്ലാ സഭ വിശ്വാസികളുടെയും സഹകരണം പ്രതിക്ഷിക്കുന്നതായ് സംഘടകർ അറിയിച്ചു.
Comments are closed, but trackbacks and pingbacks are open.