റെവിൻ എബ്രഹാം ഫിലിപ്പ് യുകെയിൽ അന്തരിച്ചു.

യുകെ മലയാളിയായ യുവാവ് ഇംഗ്ലണ്ടിലെ ഐൽ ഓഫ് വൈറ്റ് ദ്വീപിൽ അന്തരിച്ചു.
ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കൽ റിഥംസിൽ എബ്രഹാം ഫിലിപ്പിന്റെ മകൻ റെവിൻ എബ്രഹാം ഫിലിപ്പ് (35) ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപ് പനിയെ തുടർന്ന് ചികിത്സ തേടിയിരുന്നു. ചികിത്സയിൽ തുടരവേ ഇന്ന് രാവിലെ ആണ് മരിച്ചത്. രണ്ട് വർഷം മുൻപാണ് റെവിൻ യുകെയിൽ എത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.
ബിസ്മി ആണ് ഭാര്യ. നാല് വയസ്സുള്ള ഇസ എൽസ റെവിൻ ഏക മകളാണ്. മാതാവ്: എൽസി എബ്രഹാം. സഹോദരി: രേണു അന്ന എബ്രഹാം. സഹോദരി ഭർത്താവ്: കെമിൽ കോശി.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.