സി.സി ജോർജ് (74) അക്കരെ നാട്ടിൽ

ഹ്യുസ്റ്റൻ : ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹ്യുസ്റ്റൻ സഭയിലെ സീനിയർ അംഗം പുറമറ്റം ചക്കിട്ടമുറിയിൽ ശ്രീ സി.സി ജോർജ് (74 വയസ്സ്) ഹ്യുസ്റ്റനിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ശ്രീ സി.സി ജോർജ് ദീർഘ വർഷങ്ങൾ കുവൈറ്റിൽ ജോലിയോടുള്ള ബന്ധത്തിൽ ആയിരുന്ന ശ്രീ സി.സി ജോർജ് കുവൈറ്റ്‌ അഹമ്മദി ഇന്ത്യ പെന്തകോസ്ത് ദൈവ സഭയുടെയും, പുറമറ്റം എബെനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെയും സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. ഭാര്യ ശ്രീമതി റേച്ചൽ ജോർജ് കുവൈറ്റ്‌ ഓയിൽ കമ്പനി (കെ ഒ സി) ഹോസ്പിറ്റലിൽ മുൻ സ്റ്റാഫ്‌ നേഴ്സ് ആയിരുന്നു. ഇരുവരും അമേരിക്കയിൽ മക്കളോടൊപ്പം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. കുവൈറ്റ്‌ അഹ്‌മദി ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ റെജിമോൻ സി ജേക്കബിന്റെ മൂത്ത സഹോദരനാണ് ശ്രീ സി.സി ജോർജ്.
മക്കൾ: ജയ്ബി ജോർജ്, ജീന ജോൺ(യു എസ് എ). സംസ്ക്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.