ഐപിസി ഡിസ്ട്രക്റ്റ് സൺഡേസ്കൂൾ അദ്ധ്യാപക സെമിനാറും വാർഷിക സമ്മേളനവും നാളെ
കുമ്പനാട്: ഐ.പി സി കുമ്പനാട് ഡിസ്ട്രിക്റ്റ് സൺഡേസ്കൂൾ അദ്ധ്യാപക സെമിനാറും വാർഷിക സമ്മേളനവും നാളെ (ബുധൻ) ഹെബ്രോൻപുരത്ത് നടക്കും.
നാളെ രാവിലെ 8.30 ന് കുമ്പനാട് ഹെബ്രോൻ ചാപ്പൽ ഓഡിറ്റോറിയത്തിൽ അധ്യാപക സെമിനാറിൽ ഗവ. അധ്യാപക ട്രെയിനിങ്ങ് കോളജ് അധ്യാപകൻ പ്രഫ.ഡോ. ഐസക്ക് പോൾ ക്ലാസ് നയിക്കും. ഡിസ്ട്രിക്റ്റ് സൺഡേസ്കൂൾ സെക്രട്ടറി പാസ്റ്റർ ജോസ് വറുഗീസ് അധ്യക്ഷത വഹിക്കും.
2 മണിക്ക് ആദരവ് 2025 വാർഷിക സമ്മേളനം ഐപിസി സെൻ്റർ സെക്രട്ടറി പാസ്റ്റർ ബ്ലസൻ കുഴിക്കാല ഉദ്ഘാടനം ചെയ്യും. ഡിസ്ട്രിക്റ്റ് സൺഡേസ്കൂൾ സൂപ്രണ്ട് ജോജി ടി.മാത്യു അധ്യക്ഷത വഹിക്കും. സൺഡേസ്കൂൾ മേഖല പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ് സമാപനസന്ദേശവും സമ്മാനദാനവും നിർവഹിക്കും. ഒരു ദശാബ്ദത്തിലധികം സൺഡേസ്കൂൾ അധ്യാപകരായിരുന്നവരെ ആദരിക്കും. ഏബ്രഹാം ക്രിസ്റ്റഫർ സംഗീതശുശ്രൂഷ നടത്തും.
Comments are closed, but trackbacks and pingbacks are open.