അസെന്റ് 2025 റിവൈവൽ കോൺഫറൻസിൽ പാസ്റ്റർ റൈസൺ തോമസ് ശുശ്രൂഷിക്കുന്നു
കാനഡ: അഹവാ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന, രണ്ടാമത് റിവൈവൽ കോൺഫറൻസ് കാനഡയിലെ പ്രധാനപ്പെട്ട രണ്ട് പട്ടണങ്ങളിൽ വച്ച് നടത്തപ്പെടുന്നു.
ഇത്തവണ റിവൈവൽ കോൺഫറൻസിൽ മുഖ്യ അതിഥിയായി കേരളത്തിലും ലോകത്തിൻറെ വിവിധ രാജ്യങ്ങളിൽ സ്വദേശികളുടെയും വിദേശികളുടെയും ഇടയിൽ ഈ കാലഘട്ടത്തിൽ അതിശക്തമായി ദൈവം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പാസ്റ്റർ റൈസൺ തോമസ് ശുശ്രൂഷിക്കുന്നു.
2025 മാർച്ച് 7,8 തീയതികളിൽ രാവിലെയും വൈകിട്ടുമായി, 801 പ്രോഗ്രസ് അവന്യൂ, സ്കാർബ്രോയിൽ വച്ചും, 9ന് സൺഡേ സർവീസ് വൈകിട്ട് 5 മണിക്ക് 705 പ്രോഗ്രസ് അവന്യൂയിൽ (അഹവാ ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച്, സ്കാർബ്രോ) വച്ചുമായി നടത്തപ്പെടുന്നു.
2025 മാർച്ച് 14ന് വൈകിട്ട് 6:30നും 15ന് രാവിലെയും വൈകിട്ടുമായും 16ന് സൺഡേ സർവീസ് ഉച്ചയ്ക്ക് 1:00നുമായും അഹവാ ക്രിസ്ത്യൻ ഫെലോഷിപ്പ് പീറ്റർബ്രോ ചർച്ചിൽ വച്ച് പ്രസ്തുത യോഗങ്ങൾ നടത്തപ്പെടുന്നു.
കൂടുതൽ വിശദമായ വിവരങ്ങൾക്ക് അഹവാ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളായ ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം യൂട്യൂബ് തുടങ്ങിയവ സന്ദർശിക്കുകയോ ടെലിഫോണിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
പാസ്റ്റർ ജോ സ്കാർബ്രോ: +1(647) 909-8747
പാസ്റ്റർ ജേക്കബ് പീറ്റർബ്രോ : +1(437) 328-1800
Comments are closed, but trackbacks and pingbacks are open.