നിത്യതയ്ക്കായി ഒരുങ്ങുന്നവരായി നമ്മുക്ക് മാറാം : പാസ്റ്റർ കെ. വി വർക്കി
ഐപിസി ഉപ്പുതറ സെന്റർ കൺവൻഷന് അനുഗ്രഹിത തുടക്കം
ഉപ്പുതറ : ഐപിസി ഉപ്പുതറ സെന്റർ കൺവൻഷന് അനുഗ്രഹിത തുടക്കം. ഇന്ന് വൈകിട്ട് 6 മണിക്ക് പാസ്റ്റർ രാജേഷ് ജെയുടെ അധ്യക്ഷതയിൽ ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി വർക്കി ഉദ്ഘാടനം ചെയ്തു.
ഈ ലോകത്തോട് പോരാടി ക്രിസ്തീയ ജീവിതം നയിക്കുകയും, ഓരോ കൺവൻഷൻ മൂലം ദേശം വിടുവിക്കപ്പെടുകയും, ദൈവജനം നിത്യതയ്ക്കായി ഒരുങ്ങുകയും വേണമെന്ന് പാസ്റ്റർ കെ. വി വർക്കി കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
പാസ്റ്റർ കെ. ജെ തോമസ് കുമളി മുഖ്യ സന്ദേശം നൽകി. ദൈവമക്കളുടെ ഏത് പ്രതിസന്ധിഘട്ടങ്ങളിലും യേശുവിന്റെ സാന്നിധ്യം കൂടെയിരുന്ന് മുന്നോട്ട് നയിക്കുമെന്നും, നമ്മുടെ ജീവിതത്തിൽ വന്ന് ഭവിക്കുന്നതെല്ലാം ദൈവമറിയാതെയല്ല അതിനു പിന്നിൽ ദൈവീക പദ്ധതിയുണ്ട്. ഒരു ദൈവപൈതൽ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കണെമെന്ന് മുഖ്യ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ ഷിബിൻ ജി. ശാമുവേൽ(കൊട്ടാരക്കര),
പാസ്റ്റർ ക്രിസ്പിൻ(ക്രിസ്പിൻ അച്ചൻ)എറണാകുളം,
പാസ്റ്റർ പി. സി ചെറിയാൻ(റാന്നി),
പാസ്റ്റർ വിത്സൻ ജോസഫ്(ഷാർജ),
ബ്രദർ ജെസ്റ്റിൻ നെടുവേലിൽ,
സിസ്റ്റർ ശ്രീലേഖ(മാവേലിക്കര ) എന്നിവർ ദൈവവചനം സംസാരിക്കും. യാക്കൂബ്(വൈ. ജെ മ്യുസിക്ക്) & ടീം, കോട്ടയം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നു.
കൺവൻഷനോടനുബന്ധിച്ച് നാളെ രാവിലെ 10 മണിമുതൽ 1 മണിവരെ ബൈബിൾ ക്ലാസ്, വെള്ളിയാഴ്ച രാവിലെ 10 മണിമുതൽ 1 മണിവരെ ഉപവാസപ്രാർത്ഥനയും സോദരി സമാജം വാർഷികയോഗവും ശനിയാഴ്ച രാവിലെ 10 മണിമുതൽ 1 മണിവരെ ബൈബിൾ ക്ലാസും, സ്നാനശുശ്രുഷയും, ഉച്ചക്കഴിഞ്ഞ് 2 മണിമുതൽ 5 മണിവരെ പിവൈപിഎ സൺണ്ടേസ്കൂൾ വാർഷികയോഗവും നടത്തപ്പെടും. ഞാറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടും, കർത്തൃമേശയോടും കൺവൻഷൻ സമാപിക്കും.






- Advertisement -
Comments are closed, but trackbacks and pingbacks are open.