പാസ്റ്റർ മത്തായി ജോർജ്ജ് ആനന്ദപ്പള്ളി അക്കരെ നാട്ടിൽ

KE NEWS DESK

അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ സഭാ ശുശ്രൂഷകൻ ആനന്ദപ്പള്ളി രാജൻ ബംഗ്ലാവിൽ കർത്തൃദാസൻ പാസ്റ്റർ മത്തായി ജോർജ് ഫെബ്രുവരി 19 ബുധനാഴ്ച്ച രാവിലെ 7.15 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില മാസങ്ങളായി ശാരീരിക ക്ഷീണത്തെ തുടർന്ന് ഭവനത്തിൽ വിശ്രമിച്ചു വരികയായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ വിവിധ പ്രവർത്തനങ്ങൾക്ക് പാസ്റ്റർ മത്തായി ജോർജ്ജും തന്റെ മക്കളും എല്ലാ കാലത്തും ഒരു കൈത്താങ്ങായിരുന്നു.

സഹധർമ്മിണി : കോന്നി ഒഴുമണ്ണിൽ കുടുംബാംഗമായ പരേതയായ കർത്തൃദാസി ശ്രീമതി ശോശാമ്മ ജോർജ്.

മക്കൾ : ഡോ. രാജൻ ജോർജ്, പരേതനായ ഇവാ. സൈമൺ ജോർജ്, ഡോ. എ കെ ജോർജ്, ജെയിംസ് ജോർജ്, സജിമോൻ ജോർജ്, സിസിലി ഡാനിയൽ, നാൻസി സാമുവൽ.

ജാമാതാക്കൾ : പാസ്റ്റർ ജോസഫ് ഡാനിയേൽ, പാസ്റ്റർ സുജിൻ സാമുവൽ എന്നിവരും സുപ്രസിദ്ധ സുവിശേഷ പ്രഭാഷക സാറ കോവൂർ.

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading