Dr. സന്തോഷ് ഗീവറിനെ ഏഷ്യൻ അറബ് ചേമ്പർ ഓഫ് കോമേഴ്‌സ് ന്റെ ചെയർമാനായി നിയമിച്ചു.
വാർത്ത: തോമസ് ജോർജ്, വണ്ടിത്താവളം
നെന്മാറ ഐ പി സി ശാലേം സഭാംഗവും മസ്കറ്റ് ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി സഭയുടെ സജീവ പ്രവർത്തകനുമായ Dr. സന്തോഷ് ഗീവറിനെ ഏഷ്യൻ അറബ് ചേമ്പർ ഓഫ് കോമേഴ്‌സ് ന്റെ ചെയർമാനായി നിയമിച്ചു. മസ്കറ്റിലെ കോളേജ് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡിസിൽ വെച്ച് നടന്ന ഏഷ്യൻ അറബ് ബിസിനസ് ഫോറം 2024 എന്ന പരിപാടിയിലാണ് IETO (ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗാനൈസേഷൻ) യുടെ ഈ പ്രഖ്യാപനം.
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര മേഖലകളിലെ സാമ്പത്തിക പുരോഗതിക്കും നയതന്ത്ര വളർച്ചക്കും വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യ അറബ് ചേമ്പർ ഓഫ് കോമേഴ്സിൽ 50ൽ അധികം രാജ്യങ്ങൾ പങ്കാളികളാണ്. വാണിജ്യ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ഇൻവെസ്റ്റ് ഒമാൻ ഡയറക്ടർ ജനറൽ നസിമ ബിൻത് യഹ്‌യ അൽ ബലൂഷി, സുൽത്താനേറ്റിലെ ബ്രൂണൈ ദാറുസ്സലാം അംബാസഡർ നൊറാലിസൻ അബ്ദുൾ മോമിൻ, ഇന്ത്യൻ സാമ്പത്തിക വാണിജ്യ സംഘടനയുടെ ഗ്ലോബൽ പ്രസിഡന്റും, ഏഷ്യൻ അറബ് ചേംബർ ഓഫ് കൊമേഴ്‌സ്ൻ്റെ ഗ്ലോബൽ പ്രസിഡന്റുമായ ഡോ. ആസിഫ് ഇക്ബാൽ, ഗ്രീസിനെ പ്രതിനിധീകരിച്ചുള്ള ഓണററി കോൺസുൽ ഡോ. ഏലിയാസ് നിക്കോലകോപൗലോസും പങ്കെടുത്തു.






- Advertisement -
Comments are closed, but trackbacks and pingbacks are open.