പത്മശ്രീ. ഡോ. സി.ഐ ഐസക്കിന്റെ മാതാവ് മറിയാമ്മ ഇട്ടിയവിര ചവണിക്കാമണ്ണിൽ (കുഞ്ഞൂഞ്ഞമ്മ 92) അക്കരെ നാട്ടിൽ
ചേലക്കൊമ്പ് ചവണിക്കാമണ്ണിൽ പരേതനായ ഉണ്ണികുഞ്ഞിന്റെ (മുൻ മലയാള മനോരമ കറുകച്ചാൽ ഏജന്റ്) ഭാര്യ മറിയാമ്മ ഇട്ടിയവിര (കുഞ്ഞൂഞ്ഞമ്മ 92) നിര്യാതയായി. മല്ലപ്പള്ളി റവ. ജോർജ് മാത്തൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ശരീരം ചൊവ്വാ രാവിലെ 7.30 നു എടുത്തു കോട്ടയം തെള്ളകത്തുള്ള പത്മശ്രീ ഡോ. സി. ഐ ഐസക്കിന്റ ഭവനത്തിൽ 9 മണി മുതൽ 1 മണി വരെ പൊതു ദർശനത്തിനു വെക്കുന്നതും തുടർന്ന് ഭവനത്തിലെ ശിശ്രൂഷക്കു ശേഷം 3 മണിക്ക് കറുകച്ചാൽ നീലമ്പാറ സെന്റ് ജോൺസ് സി.എസ്.ഐ പള്ളിയിൽ മുൻ സി.എസ്.ഐ മോഡറേറ്റർ അഭി. തോമസ് കെ ഉമ്മൻ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ സംസ്ക്കാര ശിശ്രൂഷ നടത്തപ്പെടുന്നതുമാണ്.
മക്കൾ: സി. ഐ ഉമ്മൻ (ബിസിനസ് കൊച്ചി), പത്മശ്രീ ഡോ. സി. ഐ ഐസക്ക്, അഡ്വ. സി.ഐ എബ്രഹാം. ഓമന, ജലീനാമ്മ
മരുമക്കൾ: പ്രൊഫ. ലിസ്സിയമ്മ ഐസക്ക്, അഡ്വ. ബിന്ദു, ഡോ. കുരുവിള(തൊടുപുഴ), ജെയിംസ് (കോഴഞ്ചേരി).
Comments are closed, but trackbacks and pingbacks are open.