പരീക്ഷ ഒരുക്ക, കരിയർ ഗൈഡൻസ് സെമിനാർ.

ഖോർഫക്കാൻ: ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂളിൽ സി. ബി. എസ്. ഇ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി പരീക്ഷ ഒരുക്ക, കരിയർ ഗൈഡൻസ് സെമിനാർ നടത്തി. ‘ ബോർഡ് പരീക്ഷക്ക് തയാറെടുക്കൽ,’ പത്താം ക്ലാസിനു ശേഷം ഉപരിപഠനം എന്നി വിഷയങ്ങളിൽ വൈസ് പ്രിൻസിപ്പലും, സി. ബി. എസ്. ഇ കരിയർ കൗൺസിലറുമായ ഡഗ്ളസ് ജോസഫ് ക്ലാസ്സെടുത്തു. പരീക്ഷാ സമ്മർദ്ദം ഇല്ലാതാക്കാൻ മാതാപിതാക്കളും , അധ്യാപകരും കുട്ടികൾക്ക് മാനസിക പിന്തുണ നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനപ്പെട്ട പോയിന്റുകൾ കുറിച്ചു വച്ച് പഠിക്കുന്നത് പഠിച്ച കാര്യങ്ങൾ ഓർത്തിരിക്കാൻ സഹായിക്കും. നന്നായി പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ല, നന്നായിട്ടു എഴുതുകയും വേണം. നല്ല അടുക്കിലും ചിട്ടയിലും ഉത്തരങ്ങൾ എഴുതുക, ആവശ്യമായ സ്പേസ് നൽകുക തുടങ്ങി ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെടുന്നതാവണം പ്രസന്റേറഷൻ എന്നും വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. കോമേഴ്‌സ് , സയൻസ് , ഹ്യുമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും സംസാരിച്ചു. അഭിരുചി, സ്കിൽ തുടങ്ങിയവ ആയിരിക്കണം പഠന വിഷയം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.