കാഹളം 2025 – EGMC kuwait ( എഫഥ ഗ്ലോറിയസ് മിനിസ്ട്രീസ് ചർച്ചിന്റെ ) 10-ാം വാർഷികവും ,കൺവെൻഷനും.
കുവൈറ്റ്: EGMC കുവൈറ്റ് സഭയുടെ 10 മത് വാർഷികത്തോട് അനുബന്ധിച്ചു, 2025 Feb 26,27 & 28തീയതികളിൽ വൈകിട്ട് 6:30 മുതൽ 9:30 വരെ Mega Prophetical and Healing Conference , Abbasiya Aspire International School അങ്കണത്തിൽ നടത്തപ്പെടുന്നു, കർത്താവിൽ പ്രസിദ്ധനും പ്രവചന, രോഗശാന്തി ശുശ്രുഷയില്‍ ശക്തമായി ദൈവകരങ്ങളിൽ ഉപയോഗിക്കപ്പെടുന്ന Prophet സുജിത്ത് ജെയിംസ് എബ്രഹാം (തിരുവല്ല) , കൂടാതെ അനേകം അനുഗ്രഹീത ആരാധന ഗാനങ്ങൾ ക്രിസ്തവ കൈരളിയ്ക്ക് കൈമാറാൻ ദൈവത്താൽ ഉപയോഗികപ്പെടുന്ന , അഭിക്ഷത ഗായകൻ Pastor അനിൽ അടൂർ എന്നിവർ ശുശ്രുഷകൾ നയിക്കും
കാഹളം 2025 എന്നാണ് കൺവെൻഷൻ്റെ ആപ്‌തവാക്യം, EGMC Kuwait ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ കൺവെൻഷൻ, ഒരു ഉണർവിന്റെ കാഹളം ഊതി ജനത്തെ കൂട്ടി വരുത്തി കർത്താവിന്റെ മടങ്ങി വരവിനെ എതിരേൽക്കാൻ സഭയെ ഒരുക്കിയെടുക്കുവാൻ , ആത്മീയ ഉണർവിനും കൂടാതെ വിശ്വാസത്തിന്റെ നവോത്ഥാനത്തിനുമുള്ള വേദിയാകും.ആത്മ സാന്നിദ്യത്തിന്റെ , ദൈവ പ്രവർത്തിക്കളുടെ , ദൈവീക വിടുതലുകളുടെ മൂന്ന് ദിവസങ്ങൾ ആണ് കുവൈറ്റിലെ വിശാസസമൂഹത്തെ കാത്തിരിക്കുന്നത് . സമസ്ത ദൈവമക്കളെയും സഭാ വ്യത്യാസം ഇല്ലാതെ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി EGMC സഭാ ശുശ്രുഷകൻ പാസ്റ്റർ ഷിജോ വൈദ്യൻ അറിയിച്ചു.
കൺവെൻഷനോടനുബന്ധിച്ച് വാഹന സൗകര്യം കുവൈറ്റിന്റെ വിവിധ ഇടങ്ങളിൽ നിന്ന് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്നവർക്ക് സൗകര്യപ്രദമായ യാത്രാ സംവിധാനം ഒരുക്കുന്നതിനുള്ള വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും. ദൈവവചനത്തിൻ്റെ ശക്തിയാൽ ജീവൻ പുതുക്കാൻ കാഹളം 2025 എല്ലാവർക്കും ഒരു പുതിയ അനുഭവമായിരിക്കും.
Comments are closed, but trackbacks and pingbacks are open.