ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സണ്ടേസ്കൂൾ സി ഇ എം സംയുക്ത വാർഷികവും സണ്ടേസ്കൂൾ ഗ്രാജുവേഷനും നടന്നു.

വാർത്ത: ബ്ലസൻ ജോർജ്

ഷാർജ: ശാരോൻ ഫെലോഷിപ് ചർച്ച് പുത്രിക സംഘടനകളായ സണ്ടേസ്കൂൾ അസോസിയേഷൻ്റെയും ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻ്റിൻ്റെയും (സി ഇ എം) യു എ ഇ റീജിയൻ സംയുക്ത വാർഷികം നടത്തി. 08-02-2025 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ 10 മണി വരെ ഷാർജ യൂണിയൻ ചർച്ചിൽ വെച്ച് റീജിയൻ സണ്ടേസ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ ബ്ലസൻ ജോർജിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം റീജിയൻ സി ഇ എം പ്രസിഡൻ്റ് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻ പ്രാർത്ഥിച്ച് ആരംഭിക്കുകയും ശാരോൻ സഭാ റീജിയൻ പാസ്റ്റർ ജോൺസൻ ബേബി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

റീജിയൻ സി ഇ എം ജോയിൻ്റ് ട്രഷറർ ബ്രദർ ഷാജി എബ്രഹാം സ്വാഗത പ്രസംഗം നടത്തി. അധ്യക്ഷ പ്രസംഗത്തിന് ശേഷം വിവിധ സഭകളുടെ ഗാനം,സ്പെഷ്യൽ പ്രോഗ്രാം,ഗ്രൂപ്പ് സോംഗ്,ഗ്രൂപ്പ് ആക്ഷൻ സോംഗ്, കോറിയോഗ്രഫി, സ്കിറ്റ്,ഷാഡോ മൈം തുടങ്ങിയ വ്യത്യസ്തമായ പ്രോഗ്രാമുകൾ നടന്നു.പാസ്റ്റർ സാം കോശി(അസോ. റീജിയൻ പാസ്റ്റർ),പാസ്റ്റർ ഗിൽബെർട്ട് ജോർജ് (റീജിയൻ സെക്രട്ടറി), പാസ്റ്റർ ഡോ.ഷിബു വർഗീസ്(അബുദബി സെൻ്റർ പാസ്റ്റർ), പാസ്റ്റർ ബിജി ഫിലിപ്,ബ്രദർ ജോമോൻ പാറക്കാട്ട്,ബ്രദർ റിനു ഡി എന്നിവർ ആശംസാ സന്ദേശങ്ങൾ അറിയിച്ചു.

റീജിയൻ സി ഇ എം ടാലൻ്റ് ടെസ്റ്റ് വിജയികൾക്കുള്ള സമ്മാന ദാനവും സണ്ടേസ്ക്കൂൾ പരീക്ഷാ റാങ്ക് ജേതാക്കൾക്കുള്ള സമ്മാന ദാനവും സർട്ടിഫിക്കറ്റ് വിതരണവും പഠനം പൂർത്തീകരിച്ചവരുടെ ഗ്രാജുവേഷനും നടന്നു. പാസ്റ്റർ ഡോ.ഷിബു വർഗീസ് ഗ്രാജുവേഷൻ സന്ദേശം നൽകി. പാസ്റ്റർ ജോൺസൻ ബേബി,പാസ്റ്റർ സാം കോശി,പാസ്റ്റർ ഗിൽബെർട്ട് ജോർജ്, പാസ്റ്റർ തോമസ് വർഗീസ്,പാസ്റ്റർ ബിജി ഫിലിപ്,ബ്രദർ ബിജു തോമസ്, ബ്രദർ എബ്രഹാം വർഗീസ്,ബ്രദർ ഷിബു ജോർജ്, ബ്രദർ ബെൻസ് മാത്യു,ബ്രദർ സാം പി മത്തായി തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. സണ്ടേസ്കൂൾ എക്സാം ഇൻവിജിലേറ്റേഴ്സായി പ്രവർത്തിച്ച 21 പേർക്ക് പ്രത്യേക അനുമോദനം നൽകി. എസ് എഫ് സി ക്രൈസ്റ്റ് ചർച്ച് ജബൽ അലി റീജിയൻ സി ഇ എം ടാലൻ്റ് പരിശോധനയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയതിനുള്ള ചാമ്പ്യൻഷിപ് ട്രോഫി കരസ്ഥമാക്കി.

റീജിയനിലെ 17 സഭകളിൽ നിന്നായി 350 അംഗങ്ങൾ പങ്കെടുത്തു. ബെഥേൽ ശാരോൻ ചർച്ച് ക്വയർ പ്രെയ്സ് ആൻ്റ് വർഷിപ് നയിച്ചു. റീജിയൻ സി ഇ എം ജോയിൻ്റ് സെക്രട്ടറി ബ്രദർ സോജിത് സജി,റീജിയൻ സണ്ടേസ്കൂൾ അസോസിയേഷൻ എക്സാം കൺട്രോളർ ബ്രദർ എബി മാത്യു,ജനറൽ കോർഡിനേറ്റർ ബ്രദർ റോക്കി സാം, റീജിയൻ മീഡിയ ടീം സെക്രട്ടറി ബ്രദർ റ്റൈറ്റസ് പൊടിക്കുഞ്ഞ് മുതലായവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. റീജിയൻ സണ്ടേസ്കൂൾ സെക്രട്ടറി ബ്രദർ ബ്ലസൻ ലൂക്കോസ് നന്ദി പറഞ്ഞു. പാസ്റ്റർ ജോൺസൻ ബേബി പ്രാർത്ഥിച്ച് ആശീർവ്വാദം പറഞ്ഞ് യോഗം സമാപിച്ചു.

 

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.