സാഹിത്യ സംഗമത്തിൽ വ്യത്യസ്തമായി സുവിശേഷീകരണ ലഘുലേഖയുമായി ദി ബൈബിൾ വേർഡ്‌സ്.കോം
ഷാർജ: യുവജനങ്ങളെ ഉൾപ്പെടെ എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന ഏറ്റവും പുതുമയാർന്ന ഡിസൈനിൽ തയ്യാറാക്കിയ സുവിശേഷ ലഘുലേഖയായ “Heavenly Passport and Boarding Pass”, ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ നടത്തിയ സാഹിത്യ സംഗമത്തിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. ദൈവരാജ്യത്തിലേക്കുള്ള അവകാശവും യാത്രയ്ക്കുള്ള വിളിയും എന്ന ആഹ്വനതോടെ ഡിസൈൻ ചെയ്തിട്ടുള്ള ഈ ട്രാക്റ്റ് സഭാ മീറ്റിംഗുകളിൽ, പരസ്യയോഗങ്ങളിൽ, കൂടാതെ വ്യക്തിപരമായ സാക്ഷ്യവേദികളിൽ വിതരണം ചെയ്യാൻ അനുയോജ്യമായ ഒന്നാണ്.
ഈ സുവിശേഷ പ്രതിയുടെ ഒരു കോപ്പി സമ്മേളനത്തിലെ മുഖ്യാതിഥിയായ ഫാദർ ബോബി ജോസ് കട്ടിക്കാടിന് ബ്രദർ ലാൽ മാത്യു (ഐപിസി ഗ്ലോബൽ മീഡിയ ചാപ്റ്റർ പ്രസിഡന്റ് ) ബൈബിൾ വേർഡ്സ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ കൈമാറുകയും, ഫാദർ ഈ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ദി ബൈബിൾ വേർഡ്‌സ് എന്ന സാമൂഹ്യ മാധ്യമപ്ലാറ്റ്‌ഫോം – തിരുവചനം ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുക എന്ന ദർശനത്തിൽ പ്രവർത്തിച്ചു വരുന്നു. സ്നേഹകരമായ ദൈവസന്ദേശം പകരാൻ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ സുവിശേഷ ലഘുലേഖ രൂപകൽപ്പന ചെയ്തത്. പുതുമയാർന്ന വ്യത്യസ്ത ഡിസൈൻ: ആകർഷകവും വ്യത്യസ്തവും മനോഹരവുമായ പാസ്പോർട്ടും ബോർഡിംഗ് പാസും, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ ഹൃദയസ്പർശിയായ ഒരു അനുഭവവും ഏവരെയും ആകർഷിക്കുന്നതും ആയിരിക്കും.
ഭാഷാവ്യത്യാസം ഇല്ല: മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഇതിനകം തന്നെ ലഭ്യമാകുന്ന ഈ ട്രാക്റ്റ്, ഇന്ത്യയിലെ മറ്റ് പ്രധാന ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെടുന്നു. വിപുലമായ വിതരണം: ഒരു ലക്ഷത്തിലേറെ കോപ്പികൾ ഇതിനകം കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്തു കഴിഞ്ഞു. ഡിജിറ്റൽ സുവിശേഷ പ്രവർത്തനം: ദി ബൈബിൾ വേർഡ്‌സ് വഴി ഹൈ-ക്വാളിറ്റി ബൈബിൾ വെർസുകൾ, ബൈബിൾ റീഡിങ് പ്ലാൻ, തുടങ്ങിയവ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരിലേക്ക് എത്തിക്കുന്നു.
നിങ്ങളുടെ കൈയിലും Heavenly Passport എത്തട്ടെ! ഈ അനുഗ്രഹമായ ലഘുലേഖയുടെ കോപ്പികൾ ആവശ്യമുള്ളവർ ബൈബിൾ വേർഡ്സ്ന്റെ പ്രവർത്തകരെ ബന്ധപ്പെടുക.
“ഈ സുവിശേഷ ലഘുലേഘ അനേകർക്ക് നിത്യജീവിതത്തിലേക്ക് പ്രവേശിക്കാൻ മാർഗ്ഗമാകട്ടെ.”
Comments are closed, but trackbacks and pingbacks are open.