പ്രശസ്ത ക്രൈസ്തവ എഴുത്തുകാരൻ പാസ്റ്റർ ജോൺ മാത്യുവിന്റെ മകൻ അലക്സ് മാത്യു (റെജി 53) അമേരിക്കയിൽ നിത്യതയിൽ ചേർക്കപ്പെട്ടു.

ബാം​ഗ്ലൂർ: പ്രശസ്ത ക്രൈസ്തവ എഴുത്തുകാരൻ പാസ്റ്റർ ജോൺ മാത്യുവിന്റെ മകൻ അലക്സ് മാത്യു (റെജി 53) അമേരിക്കയിൽ നിത്യതയിൽ ചേർക്കപ്പെട്ടു.
ഡാളസ് മെട്രോ ചർച്ച് സഭാംഗമാണ്. പെട്ടെന്ന് ഉണ്ടായ ശാരീരിക അസ്വാസ്ഥ്യം നിമിത്തം തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ ഇരിക്കവെയാണ് അന്ത്യം. സഭയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം നിലവിൽ ട്രഷറർ പദവി അലങ്കരിച്ചിരുന്നു. ഐ.പി.സി ബഥേൽ വർഷിപ് സെൻ്റർ, ഹൊറമാവ് ബാംഗ്ലൂർ സഭാംഗവും, ക്രൈസ്തവഗ്രന്ഥകാരനുമായ പാസ്റ്റർ ജോൺ മാത്യു- ഗ്രേസി ജോൺ ദമ്പതികളുടെ ഇളയ മകനാണ് അലക്സ്. സംസ്കാരം പിന്നീട്.
ഭാര്യ: ആനി മാത്യു
മക്കൾ: ഗബ്രിയേൽ, ഹോപ്പ്

 

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.