മാഞ്ചസ്റ്റർ കൽവറി എ.ജി യിൽ സ്തോത്ര ശുശ്രുഷയും ഗാനസമർപ്പണവും
കാൽവറി AG രണ്ടാം വർഷത്തിലേക്ക്
മഞ്ചേസ്റ്റർ : മഞ്ചസ്റ്ററിലെ ഓൾഡാമിലുള്ള കാൽവറി അസംബ്ലിസ് ഓഫ് ഗോഡ് സഭ രണ്ടു വർഷം പിന്നിടുന്നതിൻ്റെ ഭാഗമായി സ്തോത്ര ശുശ്രുഷ ഫെബ്രുവരി 15 നു sholver and Moorside കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്നു.ഈ യോഗത്തിൽ പാസ്റ്റർ ഷിജു ചാക്കോ എഴുതി പാസ്റ്റർ ഷാജി ജോസഫ് സംഗീതം നൽകിയ ഗാനത്തിൻ്റെ സമർപ്പണവും നടക്കും.
സഭാ പാസ്റ്റർ ഷിജു ചാക്കോ അധ്യക്ഷം വഹിക്കുന്ന യോഗത്തിൽ ഐ എ ജി യു.കെ & യൂറോപ്പ് ചെയർമാൻ റവ.ബിനോയി എബ്രഹാം മുഖ്യാതിഥി ആയിരിക്കും. പാസ്റ്റർ ഷാജി ജോസഫ് നേതൃത്വം നൽകുന്ന കാൽവറി എ.ജി.ക്വയർ ഗാനങ്ങൾ ആലപിക്കും.
മഞ്ചസ്റ്ററിലുള്ള വിവിധ സഭകളിലെ ദൈവദാസന്മാരും ദൈവജനവും ഈ യോഗത്തിൽ പങ്കെടുക്കും.
Comments are closed, but trackbacks and pingbacks are open.