തിരുവനന്തപുരം: സത്യവേദ സെമിനാരിയുടെ 20-ാമത് ഗ്രാജുവേഷൻ സർവ്വീസ് ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുളയറ ക്രൈസ്റ്റ് നഗർ ക്യാമ്പസിൽ വച്ചു നടക്കും. “ക്രിസ്തുവിൽ വസിപ്പിക്കുവാനായി വസിക്കപ്പെട്ടവർ” (Abide to Abided) (യോഹന്നാൻ 15:4) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
പ്രസിഡൻ്റ് ഡോ. ജ്ഞാനദാസ് ദാനം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രസ്ബിറ്റർമാരും പാസ്റ്റർമാരും വിശ്വാസികളും രക്ഷകർത്താക്കളും പങ്കെടുക്കും. M Div, BTh, Diploma, C Th എന്നീ കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ 69 വിദ്യാർത്ഥികൾ ഗ്രാജുവേഷൻ സ്വീകരിക്കും.
Comments are closed, but trackbacks and pingbacks are open.