ഐപിസി പാമ്പാടി സെന്റർ സഹോദരി സമാജം പുതിയ നേതൃത്വം ചുമതലയേറ്റു

വാർത്ത : കൊച്ചുമോൾ അനീഷ് (സെന്റർ സഹോദരി സമാജം പബ്ലിസിറ്റി കൺവീനർ)

പാമ്പാടി : ഐപിസി പാമ്പാടി സെന്റർ സഹോദരി സമാജം പ്രവർത്തന ഉത്ഘാടനം നടന്നു.
സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസിന്റെ അദ്ധ്യക്ഷതയിൽ അഡ്വൈസറി ബോർഡ് ചെയർമാൻ സിസ്റ്റർ ഷീല സാം സങ്കീർത്തനം വായിച്ച് ദൈവത്തെ മഹത്വപ്പെടുത്തി. തുടർന്ന് സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ പ്രവർത്തന ഉദ്ഘാടനം നടത്തി. സിസ്റ്റർ ബീന വർഗീസ് ലഘു സന്ദേശം അറിയിച്ചു പാസ്റ്റർമാരായ പി പി ഏലിയാസ്, ഗീവർഗീസ്, ജോൺ കുര്യൻ, കൊച്ചുമോൻ തോപ്പിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

പുതിയ നേതൃത്വം :-
സഹോദരിമ്മാരായ
ഷീല സാം (അഡ്വൈസറി ബോർഡ് ചെയർമാൻ)
ബീന വർഗീസ് (പ്രസിഡന്റ് )
ബിന്ദു ഷാജി (വൈസ് പ്രസിഡന്റ് )
ബിന്ദു ഏലിയാസ് (സെക്രട്ടറി)
നിഷ ജോസഫ് (ജോയിന്റ് സെക്രട്ടറി)
സനു ചാക്കോ (ട്രഷറർ)
കൊച്ചുമോൾ അനീഷ് (പബ്ലിസിറ്റി കൺവീനർ)
സുജ തോമസ് (പ്രയർ കൺവീനർ),
അനു ജോർജ്, സൂസൻ മാത്യു (ഇവഞ്ചലിസം),
സൂസൻ ഫിലിപ്പ് (ചാരിറ്റി),
സുജ അലക്സ്‌ (കൗൺസലിങ്)

മേഖല പ്രതിനിധികൾ :
ഷാജിമോൾ ജേക്കബ്,
അന്നമ്മ ജോസഫ്.
തുടങ്ങിയവർ ചുമതലകൾ ഏറ്റു.സെക്രട്ടറി ബിന്ദു ഷാജി സ്വാഗതവും ജോയിന്റ് സെക്രട്ടറി നിഷ ജോസഫ് നന്ദിയും പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.