കുവൈറ്റിലെ പ്രഥമ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്(കെ.റ്റി.എം.സി.സി ) പുതിയ ഭാരവാഹികൾ
കുവൈറ്റ്: കുവൈറ്റിലെ പ്രഥമ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി ) പുതിയ ഭാരവാഹികൾ നിലവിൽ വന്നു. ചീഫ് റിട്ടേണിങ്ങ് ഓഫീസർ ബിജു ഫിലിപ്പിൻ്റെ അദ്ധ്യക്ഷതയിൽ ദീപക് ഫിലിപ്പ് , നോയൽ ചെറിയാൻ, ഷിബു വി.സാം , ബിജു സാമുവേൽ എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രീയകൾക്കു നേതൃത്വം നൽകി. ജനുവരിയിൽ നടന്ന വാർഷിക പൊതുയോഗം തെരഞ്ഞടുത്ത പതിനഞ്ച് അംഗ എക്സിക്യൂട്ടിവിൽ നിന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുൻ സെക്രട്ടറി ഷിജോ തോമസ് പുതിയ ഭാരവാഹികൾക്ക് ചുമതലകൾ കൈമാറി തുടർന്ന് അനുമോദനങ്ങൾ അറിയിച്ചു. മാർത്തോമ സഭയിൽ നിന്നും വർഗീസ് മാത്യു പ്രസിഡൻ്റായും സി.എസ്.ഐ. സഭയിൽ നിന്നും അജോഷ് മാത്യു സെക്രട്ടറിയായും പെന്തക്കോസ്ത് സഭയിൽ നിന്നും ടിജോ സി. സണ്ണി ട്രഷറാറായും തെരഞ്ഞെടുക്കപ്പെട്ടു. കുരുവിള ചെറിയാൻ (സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ സഭ ) വൈസ് പ്രസിഡന്റ് , ജോസഫ് എം.പി (ബ്രദറൻ അസംബ്ലി ) ജോയിന്റ് സെക്രട്ടറി ,ജീസ് ജോർജ്ജ് ചെറിയാൻ (സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ സഭ) ജോയിന്റ് ട്രഷറാർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
റോയി കെ. യോഹന്നാൻ (പെന്തക്കൊസ്ത്) സജു വാഴയിൽ . തോമസ് (ബ്രദറൻ അസംബ്ലി ) എന്നിവരെ കൂടാതെ സെക്രട്ടി അജോഷ് മാത്യുവും നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൻ്റെ എൻ. ഇ.സി. കെ കോമൺ കൗൺസിലിൽ പ്രതിനിധികളായിരിക്കും.
വിനോദ് കുര്യൻ ,റെജു ഡാനിയേൽ ജോൺ , ഷാജി തോമസ് , ഷാജി ചെറിയാൻ ജോൺ ,ജിം ചെറിയാൻ ജേക്കബ് ,ഷിജോ തോമസ് ,ഷിലു ജോർജ്ജ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
ജോൺ തോമസ് തെക്കുംപുറം,ബിജോ കെ. ഈശോ , എബിൻ റ്റി. മാത്യു, എന്നിവർ ഓഡിറ്റേഴ്സായി പ്രവർത്തിക്കും.
Comments are closed, but trackbacks and pingbacks are open.