പാസ്റ്റർ ജോസ് പാപ്പച്ചനും ജാമ്യം ലഭിച്ചു

ഉത്തർപ്രദേശ് : പാസ്റ്റർ ജോസ് പാപ്പച്ചനും ജാമ്യം ലഭിച്ചു . പാസ്റ്റർ ജോസ് പാപ്പച്ചനും സിസ്റ്റർ ഷീജയ്ക്കും വേണ്ടിയുള്ള ഹർജികൾ 2025 ജനുവരി 31-ന് ഫയൽ ചെയ്തു. സിസ്റ്റർ ഷീജയുടെ വാദം കേൾക്കൽ 2025 ഫെബ്രുവരി 5-ന് കേട്ട് ലക്‌നൗ കോടതി ജാമ്യം അനുവദിച്ചിരുന്നു.
പാസ്റ്റർ ജോസിന്റെ കേസിൽ വാദം കേൾക്കൽ ഇന്ന് (ഫെബ്രുവരി 6) നിശ്ചയിച്ചിരുന്നു. രണ്ട് കേസുകളിലും വാദം കേട്ടതിനാൽ ഇരുവർക്കും കോടതി ജാമ്യം അനുവാദചിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കുവാൻ ഉണ്ട്.
ഡിവിഷൻ ബഞ്ചിന്റെ വിധിക്കെതിരെ പേർസിക്യൂഷൻ റിലീഫാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.  പെർസിക്യൂഷൻ റിലീഫിനെ ഉദ്ധരിച്ചു പാസ്റ്റർ ഷിബു തോമസ്സാണ് ഇക്കാര്യം അറിയിക്കുകയും പ്രാർത്ഥിച്ച എല്ലാവര്ക്കും നന്ദി പറയുകയും ചെയ്തതു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.