ബഹ്‌റൈൻ ഏജി ചർച്ച് മുൻകാല അംഗങ്ങളുടെ കൂട്ടായ്മ ഫെബ്രുവരി 11 ന് തിരുവല്ലയിൽ

തിരുവല്ല: ബഹ്‌റൈൻ ഏജി മുൻകാല അംഗങ്ങളുടെ കൂട്ടായ്മ യോഗം ഫെബ്രുവരി 11 -ാ‍ം തീയതി ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക്‌ , തിരുവല്ല കുറ്റപ്പുഴ ബഥേൽ അസംബ്ലിസ്‌ ഓഫ്‌ ഗോഡ്‌ ചർച്ചിൽ വച്ച്‌ ( മാടമുക്ക്‌ ) നടക്കും.

ബഹ്‌റൈൻ ഏ ജി ചർച്ചിൽ അംഗങ്ങളായിരുന്ന പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്കു മടങ്ങി പോയവരും ഔദ്യോദിക ജോലിയോടുള്ള ബന്ധത്തിൽ മറ്റ്‌ രാജ്യത്തേക്ക്‌ പോയവരുമായ പ്രിയപ്പെട്ടവരും അവധിയോടുള്ള ബന്ധത്തിൽ ഇപ്പോൾ നാട്ടിൽ ആയിരിക്കുന്നവരുമായ ഏവരേയും ഈ മീറ്റിങ്ങിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂട്ടായ്മായോഗം ബഹ്‌റൈൻ ഏ ജി സീനിയർ പാസ്റ്റർ റവ: പി എം ജോയി ഉദ്ഘാടനം ചെയ്യുന്നതും, സൗത്ത്‌ ഇന്ത്യാ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ജനറൽ സെക്രട്ടറി റവ:ഡോ. കെ ജെ മാത്യൂ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നതും , അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ തിരുവല്ലാ സെക്ഷൻ പ്രസ്ബൈറ്റർ റവ: കെ എസ്‌ സാമുവൽ ആശംസ പ്രസംഗം നിർവ്വഹിക്കുന്നതുമായിരിക്കും .
ജയ്സൺ കൂടാംപള്ളത്ത്,
പാസ്റ്റർ . തോമസ് ജോസഫ്, കോരാ മാത്യൂ ( ജിജി) എന്നിവർ നേതൃത്വം നൽ

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.