ഫസ്റ്റ് എ.ജി. ചർച്ച് കുവൈറ്റ് ക്രൈസ്റ്റ് അംബാസഡേഴ്സ് 2025 പ്രവർത്തനോദ്ഘാടനം

ഫസ്റ്റ് എ.ജി. ചർച്ച് കുവൈറ്റ്  ക്രൈസ്റ്റ് അംബാസഡേഴ്സ്  2025 പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 6 ന്

കുവൈറ്റ്: ഫസ്റ്റ് എ.ജി. ചർച്ച് കുവൈത്തിന്റെ യൂത്ത് വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ.) യുടെ 2025 ലെ പ്രവർത്തനങ്ങൾക്ക് 2025 ഫെബ്രുവരി 6-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്നു.

നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് KTMCC ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ റവ. ഷിബു മാത്യു ഉദ്ഘാടനം നിർവഹിക്കും. മുഖ്യാതിഥിയായി ബ്രദർ ഫിലിപ്പ് കോശി (ജി.എം., അൽ മുല്ല എക്സ്ചേഞ്ച്, കുവൈറ്റ്) പങ്കെടുക്കും. ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ Choir ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

ഫസ്റ്റ് എ.ജി. ചർച്ച്, കുവൈറ്റ് CA യുടെ പ്രവർത്തനങ്ങൾക്ക് ബ്രദർ ജോൺലി തുണ്ടിയിൽ (പ്രസിഡന്റ്), ബ്രദർ റെഞ്ചി തോമസ് (സെക്രട്ടറി), ബ്രദർ ജോയൽ ജോൺസൺ (ട്രെഷറർ) എന്നിവർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.