കേരളത്തിലെ പ്രധാന സംഗീത വിഭാഗമായ ഹോളി ബീറ്റ്സ് 40 വർഷം പൂർത്തിയാക്കുന്നു;

 

കൊച്ചി: ക്രൈസ്തവ സംഗീത രംഗത്ത് പ്രവർത്തിച്ചുവരുന്ന “ഹോളി ബീറ്റസ്”വർഷം പൂർത്തിയാക്കുന്നു. ഇതിനോടകം സംഗീത ലോകത്ത് ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ട നേടിയ സംഗീത ട്രൂപ്പായി വളർന്നു.
1982 മുതൽ സംഗീതം മാധ്യമമാക്കി സുവിശേഷ രംഗത്ത് തുടക്കം കുറിച്ച “ഹോളിബീറ്റസ്” ന് സ്വദേശത്തും വിദേശത്തുമായി ആയിരത്തിൽ അധികം വേദികളിൽ മ്യൂസിക് പ്രോഗാമുകൾ നടത്തിയിട്ടുണ്ട്. . കഴിഞ്ഞ 40 ൽ പരം വർഷങ്ങൾ ദൈവം നടത്തിയ അത്ഭുത വഴികളെ ഓർത്തു നന്ദി കരേറ്റുവാനും നിങ്ങളോടൊപ്പം സംഗീതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുവാനും ഒരു വർഷം നീണ്ടുനിൽക്കുന്ന സംഗീത മഹോത്സവം 2025 ജനുവരി മുതൽ വിവിധ സ്ഥലങ്ങളിലായി നടത്തുവാൻ “ഹോളി ബീറ്റ്സ് ” താല്പര്യപെടുന്നു. “Celebration of 40 +years Of God’s Faithfulness” എന്ന പേരിലാണ് പ്രോഗ്രാമുകൾ .നടത്തപ്പെടുന്നത്.
ഒരു വർഷം നീണ്ടു നിൽക്കുന്ന സംഗീത യാത്രയുടെ ഉൽഘാടനവും സംഗീത സന്ധ്യയും മൂവാറ്റുപുഴ ലയൺ ഓഫ് യഹൂദ ഗ്ലോബൽ വർഷിപ്പ് സെന്റെറിൽ വെച്ച് ഫെബ്രുവരി 2 ന് നടന്നു. ഹോളി ബീറ്റ്സ് പ്രവർത്തകരായ ജോസ് ജോർജ്, ബിനു ചാരുത എന്നിവർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.