ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടികുറച്ചത് വഞ്ചന: പിസിഐ കേരളാ സ്റ്റേറ്റ്
തിരുവല്ല: സാമ്പത്തീക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി ന്യൂനപക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിൽ 2.62 കോടിയും വിദേശ സ്കോളർഷിപ്പിൽ 85 ലക്ഷവും എ പി ജെ അബ്ദുൽകലാം സ്കോളർഷിപ്പിൽ 41 ലക്ഷവുമാണ് വെട്ടിക്കുറച്ചത്. മാത്രമല്ല സംസ്ഥാനത്തെ അവശരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ദുർബ്ബല ജനവിഭാഗങ്ങളുടെ ക്ഷേമ പദ്ധതികളിലെ വിവിധതരം സഹായങ്ങൾക്ക് നീക്കിവച്ചിരുന്ന കോടിക്കണക്കിന് രൂപയാണ് വെട്ടിക്കുറച്ചത്. ഭരണാനുമതി നൽകിയ പല പദ്ധതികളും പൂർണ്ണമായും ഒഴിവാക്കിയ സ്ഥിതിയാണുള്ളത്.
സംസ്ഥാനത്ത് സാമ്പത്തീക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി ആവർത്തിച്ച് പറയുമ്പോഴും സാധാരണക്കാരായ വിദ്യാർഥികളുടെ സ്കോളർഷിപ്പ് മാത്രം വെട്ടിക്കുറച്ചത് എന്തിനാണ്?. അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കി ക്ഷേമപദ്ധതികളും പാവപ്പെട്ട വിദ്യാർഥികളുടെ ആനുകൂല്യങ്ങളും മുൻഗണന നൽകി നടപ്പിലാക്കണമെന്ന് പിസിഐ സ്റ്റേറ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പിസിഐ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു.
പാസ്റ്റർന്മാരായ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജിജി ചാക്കോ തേക്കുതോട്, രാജീവ് ജോൺ, അനീഷ് കൊല്ലങ്കോട്,സതീഷ് നെൽസൺ, പി കെ യേശുദാസ്, ബിനോയ് ചാക്കോ, പി ടി തോമസ്, ജോമോൻ ജോസഫ്, ടി വൈ ജോൺസൺ, അനീഷ് ഐപ്പ്, ബ്രദർ എബ്രഹാം ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
Comments are closed, but trackbacks and pingbacks are open.