ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ വയനാട് ദുരിതാശ്വാസ പദ്ധതികൾ പൂർത്തിയായി

വയനാട്: ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററിന്റെ മുണ്ടക്കൈ – ചൂരൽമല സഹായ പദ്ധതി പൂർത്തിയായി. ഡിസംബർ 30, 31 തീയതികളിലായി ന്യൂ ലൈഫ് ഏ ജി ചുണ്ടയിൽ സഭാ ഹാളിൽ നടന്ന പരിപാടിയിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് സഹായങ്ങൾ കൈമാറി. തെരഞ്ഞെടുക്കപ്പെട്ടവരുടെ ആവശ്യാനുസരണം കൂടുതൽ ഭാരം ഉള്ള സാധനങ്ങൾ വാങ്ങി നൽകുകയായിരുന്നു.

News Middle Advt Banner

ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ ബ്ലസൺ ചെറിയനാട്, ഒമാൻ ചാപ്റ്റർ പ്രസിഡന്റ് തോമസ് ഫിലിപ്പ് (റോയ്), ജോയിന്റ് സെക്രട്ടറി എഡിസൺ ബി ഇടയ്ക്കാട് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പാസ്റ്റർ ഡേവിസ് പി ജെ, പാസ്റ്റർ പി ടി ജോസ് എന്നിവർ അർഹതപ്പെട്ടവരെ കണ്ടെത്തുന്നതിൽ സഹായിച്ചു.

ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്സി, ഇൻഡക്ഷൻ കുക്കർ എന്നിങ്ങനെ വീട്ടാവശ്യങ്ങൾക്കുള്ള സാധനസാമഗ്രികളാണ് നൽകിയത്. 2024 ഒൿടോബർ 28, 29 തീയതികളിലായി നടന്ന കൺവെൻഷനിലൂടെ സമാഹരിച്ച തുകയും വ്യക്തിപരമായി ലഭിച്ച സാമ്പത്തിക സഹായങ്ങളുമാണ് വയനാട് ദുരിതാശ്വാസ പദ്ധതിക്കായി വിനിയോഗിച്ചത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading