ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ്‌ റീജിയണൽ പ്രതിനിധി സമ്മേളനത്തിനു ഷാർജയിൽ അനുഗ്രഹീത സമാപ്തി

ഷാർജ : ചർച്ച് ഓഫ് ഗോഡിന്റെ (COG) മിഡിൽ ഈസ്റ്റിലെ ഗൾഫ് രാജ്യങ്ങളിലെ നാഷണൽ ഓവർസിയറുമാരും , പ്രതിനിധികളും ചേർന്നുള്ള റീജിയണൽ ലീഡർഷിപ് കൗൺസിൽ, കഴിഞ്ഞ മാസം ഷാർജയിൽ വച്ചു ആദ്യമായി നടത്തപ്പെട്ടു. പുതുതായി നിയമിതനായ റീജിയണൽ സൂപ്രണ്ട് ഡോ. സുശീൽ മാത്യുവിന്റെ നേതൃത്വം വഹിച്ചു. ഷാർജ വർഷിപ്പ് സെന്ററിൽ യുഎഇയുടെ നാഷണൽ ഓവർസിയറായ ഡോ. കെ. ഒ. മാത്യുവിന്റെ മേൽനോട്ടത്തിലാണ് ആണ് രണ്ട് ദിവസത്തെ മീറ്റിംഗുകൾ സംഘടിപ്പിച്ചത്.
ചർച്ച് ഓഫ് ഗോഡിന്റെ ജനറൽ ഓവർസിയർ ഡോ. ഗാരി ലൂയിസ്; ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് (COGWM) ജനറൽ ഡയറക്ടർ ഡോ. തോമസ് പ്രോപ്സ്, യൂറോപ്പ്-മിഡിൽ ഈസ്റ്റ്-സിഐഎസ്-റഷ്യ എന്നിവയുടെ ഫീൽഡ് ഡയറക്ടർ ഡോ. സ്റ്റീഫൻ ഡാർനെൽ എന്നിവർ കൗൺസിലിനെ അഭിസംബോധന ചെയ്തു. അപ്പോസ്തോല പ്രവർത്തികൾ 2:17 ആധാരമാക്കി, കാഴ്ചപ്പാടുകളെ പ്രാവർത്തികമാക്കാനുള്ള നയങ്ങൾ സ്ഥാപിക്കുന്നതിനുള്ള അടിത്തറയായി വർത്തിക്കാൻ കഴിയുന്ന സ്വപ്നങ്ങളും ദർശനങ്ങളും കാണാൻ ഡോ. ഡാർനെൽ തന്റെ പ്രസംഗത്തിൽ കൗൺസിലിനെ ഉത്സാഹിപ്പിച്ചു. പങ്കെടുത്ത ഔദ്യോഗിക പ്രതിനിധികളെ ഡോ. കെ. ഒ. മാത്യു സ്വാഗതം ചെയ്യുകയും ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്തി (ജിസിസി) പ്രത്യേക റീജിയൻ സ്ഥാപിക്കുന്നതിൽ ദൈവസഭ നേതൃത്വത്തിന്റെ തീരുമാനത്തോടുള്ള തന്റെ സന്തോഷവും നന്ദിയും പങ്കുവെക്കുകയും ചെയ്തു.
തുടർന്ന്, അതാത് രാജ്യങ്ങളുടെ വിശദമായ റിപോർട്ടുകൾ പ്രതിനിധികൾ അവതരിപ്പിച്ചു.
ബഹ്‌റൈൻ: റവ. ബോസ് വർഗീസ് & റവ. ജോർജ് വർഗീസ്
കുവൈത്ത്: ഡോ. സുജുമോൻ ജോൺ & ⁠റവ. സാം പള്ളം
ഒമാൻ: റവ. അലക്‌സാണ്ടർ ഗീവർഗീസ്
ഖത്തർ: റവ. സാം ടി. ജോർജ് & ⁠റവ. ജോസ് ബേബി
സൗദി അറേബ്യ: റവ. രാജൻ സാമുവൽ & ⁠റവ. റെജി ജോർജ്
യുഎഇ : റവ. ഷാൻ മാത്യു & റവ. കുര്യൻ മാമ്മൻ,റവ. ഗ്ലാഡ്‌സൺ വർഗീസ് (മിനിറ്റ്സ് റെക്കോർഡിങ് സെക്രട്ടറി) റവ. എബി ബാബു (സംഗീത ശുശ്രുഷ) എന്നിവവർ പങ്കെടുത്തു.
തുടർന്ന് പ്രതിനിധികൾ സംയുക്തമായി ഓരോ രാജ്യങ്ങൾക്കും ദൈവസഭയുടെ അവിടെയുള്ള പ്രവർത്തനത്തിനും വേണ്ടി പ്രാർത്ഥിച്ചു. ശേഷം, സൂപ്രണ്ട് റവ.സുശീൽ മാത്യു പ്രതിനിധികളെ സ്വാഗതം ചെയ്യുകയും തന്റെ നിയമനത്തിന് COGWM നേതൃത്വത്തോടുള്ള അഗാധമായ നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു. അഞ്ച് പതിറ്റാണ്ടിലേറെയായി ഗൾഫ് രാജ്യങ്ങളിലെ ദൈവസഭയുടെ പ്രവർത്തന വിശാലതക്ക് കരണമായിത്തീർന്ന ദൈവദാസന്മാരുടെ കഠിനാധ്വാനത്തെയും സമർപ്പണത്തെയും അദ്ദേഹം പ്രകീർത്തിച്ചു.
“മിഡിൽ ഈസ്റ്റിലെ ഗൾഫ് രാജ്യങ്ങളിൽ ഒരുമിച്ച് മുന്നോട്ട്” എന്ന വിഷയത്തിന് ഊന്നൽ നൽകി ഡോ. സുശീൽ മാത്യു തന്റെ ദർശനം കൂടിവന്നവരോട് കൈമാറി. മേഖല നേരിടുന്ന വെല്ലുവിളികളെയും അവസരങ്ങളെയും താൻ അഭിസംബോധന ചെയ്യുകയും അതോടൊപ്പം ദൈവസഭയുടെ വിശ്വാസ പ്രഖ്യാപനത്തിനും ആത്മീയവും ഭരണപരവുമായ നേതൃത്വ ഉത്തരവാദിത്തങ്ങൾക്കും തന്റെ സന്ദേശത്തിൽ പ്രത്യേക ഊന്നൽ നൽകി.

ചോദ്യോത്തര സെഷനുകളിൽ, അതാതു രാജ്യങ്ങളിൽ ദൈവദാസന്മാർ നേരിടുന്ന നിരവധി പ്രശ്നങ്ങൾ സൂപ്രണ്ടിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടത് വിശദമായി ചർച്ച ചെയ്തു.
യുഎഇയിലെ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, ചർച് ഓഫ് ഗോഡിന് ഔദാര്യമായി നൽകിയ സ്‌ഥലത്തെപ്പറ്റി ഡോ. കെ. ഒ. മാത്യു കൗൺസിലിനെ അറിയിച്ചു.
ഡോ. കെ. ഓ. മാത്യുവിനും യുഎഇ കൗൺസിൽ അംഗങ്ങൾക്കും ഒപ്പം ഡോ. സുശീൽ മാത്യു നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ചു പ്രാത്ഥിച്ചു.
*പുതിയ നിയമനങ്ങൾ* :
റീജിയന്റെ കാര്യക്ഷമവും ഫലപ്രദവുമായ പ്രവർത്തനത്തിനായി പുതിയതായി നടത്തിയ നിയമനങ്ങൾ ചുവടെ ചേർക്കുന്നു;

1. ഡോ. കെ. ഒ. മാത്യു : റീജിയണൽ ജനറൽ കോർഡിനേറ്റർ, ലീഡർഷിപ് കൌൺസിൽ GCME
2. ഡോ. സുജുമോൻ ജോൺ : റീജിയണൽ കോർഡിനേറ്റർ, എഡ്യൂക്കേഷൻ ബോർഡ്
3. സിസ്റ്റർ ഗ്രേസി മാത്യു : റീജിയണൽ കോർഡിനേറ്റർ, വിമൻസ് ബോർഡ്
4. റവ. ഗ്ലാഡ്‌സൺ വർഗീസ് കരോട്ട് : റീജിയണൽ കോർഡിനേറ്റർ, മീഡിയ

കുവൈറ്റിലെ നാഷണൽ ഓവർസിയർ ഡോ. സുജുമോൻ ജോൺ പ്രേത്യേക പ്രാർത്ഥന സെക്ഷൻ നയിക്കുകയും, സൗദി അറേബ്യയിലെ നാഷണൽ ഓവർസിയർ റവ. രാജൻ സാമുവൽ പുതുതായി നിയമിതരായ ദൈവദാസന്മാരെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. റീജിയണൽ സൂപ്രണ്ട് ഡോ. സുശീൽ മാത്യുവിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും കൗൺസിൽ പര്യവസാനിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.