ഭരണകൂടഭീകരതയ്ക്ക് ദൈവസഭയെ തളർത്താനാകില്ല: പാസ്‌റ്റർ ജയ്‌സ് പാണ്ടനാട്

തിരുവല്ല : വെറുപ്പിന്റെ രാഷ്ട്രീയവും ഭരണകൂടഭീകരതയും അഴിച്ചുവിടുന്ന പീഡനങ്ങൾക്ക് സഭയെ തളർത്താൻ കഴിയില്ലെന്ന് പാസ്‌റ്റർ ജയ്‌സ് പാണ്ടനാട്.
പാവപ്പെട്ട സുവിശേഷകരെ ജയിലിൽ അടച്ചാൽ അവസാനിക്കുന്ന മാർഗ്ഗമല്ല ഇതെന്നും പീഢനങ്ങളിലൂടെ കടന്നുപോയാൽ അവിടെ സഭ വളർന്ന ചരിത്രമെയുള്ളു എന്നും അദ്ദേഹം പറഞ്ഞു.ചർച്ച് ഓഫ് ഗോഡ് കേരള ‌സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ മൂന്നാം ദിവസം പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേ ഹം.

പാസ്‌റ്റർ വൈ.ജോസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഏബ്രഹാം തോമസ്, പാസ്റ്റർ ബെന്നിസൺ മത്തായി എന്നിവ : രും പ്രസംഗിച്ചു. പകൽ യോഗങ്ങ ളിൽ പാസ്റ്റർമാരായ ഡോ.സി.ടി ലൂയിസ്കുട്ടി, ഡാനി ജോസഫ്, ജെൻസൻ ജോയി, സാം ചന്ദർ ശേഖർ, ജോൺ മത്തായി എന്നിവർ പ്രസംഗിച്ചു. പാസ്‌റ്റർ കെ. സി.ചാക്കോച്ചി, വിനോദ് ജേക്ക ബ്, വർഗീസ് ജോൺ, ജോൺ ജോസഫ്, പി.ടി.മാത്യു, സുരേഷ് തോമസ് എന്നിവർ പ്രാർഥന നയിച്ചു.

കൺവൻഷനിൽ ഇന്ന്

10.00- സോദരി സമ്മേളനം- അധ്യക്ഷ: ഹെൽന റെജി, പ്രസം ഗം: സിസി ബാബു ജോൺ, പാ സ്‌റ്റർ വൈ.റെജി.

5.45- സായാഹയോഗം: വചന സന്ദേശം റവ. ലിറ്റോ സഖറിയ (യുഎസ്), പാസ്‌റ്റർ ഷാജി കെ. ഡാനിയേൽ(യുഎസ്), പാസ്റ്റർ റെജി മാത്യു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.