അപ്കോൺ (APCCON) ടാലന്റ് ടെസ്റ്റ് 2025 സമാപിച്ചു
അബുദാബി: അബുദാബി പെന്തക്കോസ്ത് സമൂഹങ്ങളുടെ ഐക്യ കൂട്ടായ്മയായ അപ്കോൺ ഈ പ്രവർത്തനവർഷം(2024-2025) ക്രമീകരിച്ച ടാലന്റ് ടെസ്റ്റ് 2025 അനുഗ്രഹീതമായി സമാപിച്ചു.
അപ്കോൺ വൈസ് പ്രസിഡന്റ് പാസ്റ്റർ.സജി വർഗീസ്സിന്റെ അധ്യക്ഷതയിൽ അപ്കോൺ പ്രസിഡന്റ് പാസ്റ്റർ. എബി. എം. വർഗീസ് ടാലന്റ് ടെസ്റ്റ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു.
അപ്കോണിലെ 21 അംഗത്വ സഭകളിലെ പ്രതിനിധികൾ വിവിധ ഇവന്റുകളിൽ പങ്കെടുത്തു.
പ്രസ്തുത ടാലെന്റ് ടെസ്റ്റിൽ ഗ്രൂപ്പ് സോങ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ഐ.പി. സി ഹെബ്രോൺ നേടി. രണ്ടാം സ്ഥാനം ബഥേൽ എ ജി യും, മൂന്നാം സ്ഥാനം യൂപിഎ ചർച്ചും, ഫിലദ്ദേൽഫിയ ഷാരോൺ ചർച്ചും പങ്കിട്ടെടുത്തു. ഗ്രൂപ്പ് ബൈബിൾ ക്വിസ്സിൽ സീനിയഴ്‌സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ഐ പി സി അബുദാബിയും, രണ്ടാം സ്ഥാനം ചർച്ച് ഓഫ് ഗോഡ് (Full Gospel) അബുദാബിയും, മൂന്നാം സ്ഥാനം ഐ പി സി എബെനെസർ സഭയും നേടി.
ഗ്രൂപ്പ് ബൈബിൾ ക്വിസ് ജൂനിയേഴ്സ് വിഭാഗത്തിൽ ഐ.പി. സി ഹെബ്രോൺ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം
പി എം ജി ചർച്ചും, മൂന്നാം സ്ഥാനംചർച്ച് ഓഫ് ഗോഡ് (Full Gospel) അബുദാബിയും നേടി. പാസ്റ്റർ റിബി കെന്നത്ത് ബൈബിൾ ക്വിസ്സിനും , ഗ്രൂപ്പ് സോങ്ങുകളിൽ ബ്രദർ. ജോർജ് സി.കെ , ബ്രദർ. നെൽസൺ പീറ്റർ, സിസ്റ്റർ. ബെറിൻ സുസ്സൻ എന്നിവർ വിധികർത്താക്കളായും പ്രവർത്തിച്ചു. അപ്ക്കോൺ സെക്രട്ടറി ബ്രദർ. ജോഷ്വാ ജോർജ് മാത്യു ടാലെന്റ് ടെസ്റ്റിന്റെ മാർഗരേഖ അറിയിക്കുകയും ജോയിന്റ് സെക്രട്ടറി ബ്രദർ. എബ്രഹാം മാത്യു സ്വാഗതവും, ട്രഷറർ ബ്രദർ. ജോജി വർഗീസ് നന്ദി അർപ്പിക്കുകയും ചെയ്തു. അപ്കോൺ ഭാരവാഹികളും,ശുശ്രൂഷകന്മാരും, ടാലന്റ് ടെസ്റ്റ് കോഡിനേറ്റേഴ്സും, സമ്മാനദാനം നിർവഹിച്ചു.
പ്രസ്തുത സമ്മേളനത്തിന്റെ വിവിധ കമ്മറ്റികൾക്ക് അപ്കോൺ ഭാരവാഹികളോടൊപ്പം
ടാലന്റ് ടെസ്റ്റ് കോഡിനേറ്റർമാരായ ബ്രദർ.ജോമോൻ ഐപ്പ്, ബ്രദർ.ജോബിൻ മാത്യു ബ്രദർ.സഞ്ജു എം ചെറിയാൻ, ബ്രദർ.ജോർജ് കുരുവിള എന്നിവർ നേതൃത്വം കൊടുത്തു.
Comments are closed, but trackbacks and pingbacks are open.