ഐപിസി ഹൈറേഞ്ച് മേഖല പ്രവർത്തന ഉദ്ഘാടനവും പൊതുസമ്മേളനവും
കട്ടപ്പന : ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഹൈറേഞ്ച് മേഖലയുടെ 2025-2027 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും പൊതുസമ്മേളനവും ജനുവരി 27 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഐപിസി ബെഥേൽ നെറ്റിത്തൊഴു കൊച്ചറയിൽ വച്ച് നടത്തപ്പെടുന്നു. മേഖല രക്ഷാധികാരി പാസ്റ്റർ കെ വി വർക്കിയുടെ അധ്യക്ഷതയിൽ പാസ്റ്റർ കെ.സി തോമസ് ( ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് ) ഉദ്ഘാടനം ചെയ്തു മുഖ്യസന്ദേശം നൽകും. മേഖല പ്രസിഡന്റ് പാസ്റ്റർ ഓ. കുഞ്ഞുമോൻ ലഖു സന്ദേശവും നൽകും. അഡോണായി ഗോസ്പൽ സിംങ്ങേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ഉപ്പുതറ,കട്ടപ്പന,കുമളി,
തേക്കടി,ഉടുമ്പൻചോല എന്നിവ ചേർന്നതാണ് ഹൈറേഞ്ച് മേഖല.
പാസ്റ്റർ കെ. വി വർക്കി(രക്ഷാധികാരി), പാസ്റ്റർ ഓ. കുഞ്ഞുമോൻ(പ്രസിഡന്റ്), പാസ്റ്റർ എം. റ്റി തോമസ്, പാസ്റ്റർ എം. ഐ കുര്യൻ, പാസ്റ്റർ കുര്യൻ തോമസ്, പാസ്റ്റർ സി.ഇ ബേബി(വൈസ് പ്രസിഡന്റമാർ) പാസ്റ്റർ കെ. കെ സാംകുട്ടി(സെക്രട്ടറി), പാസ്റ്റർ തോമസ് എബ്രഹാം, ഷിജോ ജോസഫ്(ജോയിന്റ് സെക്രട്ടറിമാർ), രഞ്ജിത്ത് പി. ദാസ്(ട്രെഷറർ), പാസ്റ്റർ ജനാർദ്ദനൻ റ്റി. റ്റി(പബ്ലിസിറ്റി കൺവീനർ) ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ജോസഫ് ജോൺ(കമ്മറ്റി മെമ്പർ), ബിജു രാമൽക്കമേട്(പ്രത്യേക ക്ഷണിതാക്കൾ), പാസ്റ്റർ ബിജു എം. ആർ, പാസ്റ്റർ രാജേഷ് ജെ, സുവി. ബിൻസൺ കെ. ബാബു, സഹോദരൻമാരായ ബ്ലെസ്സോ ആന്റണി, റെനിമോൻ ജോസഫ്,കെ. ജെ ഫിലിപ്പോസ്, അഭിലാഷ് പി. സെബാസ്റ്റ്യൻ, ഗബ്രിയേൽ തോമസ്(കമ്മറ്റി അംഗങ്ങൾ)എന്നിവരാണ് മേഖല ഭാരവാഹികൾ.
Comments are closed, but trackbacks and pingbacks are open.