റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ ജനുവരി 23 വ്യാഴം മുതൽ 26 ഞായർ വരെ കറ്റോട് റ്റി.കെ റോഡിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 2 ന് യുവജന മീറ്റിങ്ങും നടക്കും. വെള്ളി, ശനി ദിവസങ്ങളിലെ പകൽ യോഗങ്ങൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള സെന്റർ ഫെയ്‌ത്ത് ഹോമിൽ നടക്കും. ഞായറാഴ്ച രാവിലെ 9 ന് തിരുവല്ല സെന്ററിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിലെ 33 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും. ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.