സീനിയർ പാസ്റ്റേഴ്സിനെ ആദരിച്ചു
**
ചിക്കാഗോ: കഴിഞ്ഞ അര നൂറ്റാണ്ടോളം ചിക്കാഗോയിൽ സഭാ പ്രവർത്തനരംഗത്ത് പ്രശംസനീയമായ നേതൃത്വം കൊടുത്ത നാല് സീനിയർ പാസ്റ്റർമാരെ ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ ആദരിച്ചു. സീനിയർ പാസ്റ്റർമാരായ റവ പി വി കുരുവിള, റവ ജോസഫ് കെ ജോസഫ്, റവ പി സി മാമ്മൻ റവ ജോർജ് കെ സ്റ്റീഫൻസൻ എന്നിവരെയാണ് വിശ്വാസ സമൂഹം ആദരിച്ചത്. സിജിഎംഎ ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പ് യോഗനടപടികൾക്ക് നേതൃത്വം നൽകി. രക്ഷാധികാരി കെ എം ഈപ്പൻ,പ്രസിഡന്റ് ഡോ അലക്സ് ടി കോശി, വൈസ് പ്രസിഡന്റ് ഡോ ടൈറ്റസ് ഈപ്പൻ, ജോയിൻ സെക്രട്ടറി ഡോ ബിജു ചെറിയാൻ, ട്രഷറർ ജോൺസൺ ഉമ്മൻ എന്നിവർ സംഘടനയുടെ പുരസ്കാരം പാസ്റ്റർമാർക്ക് നൽകി. എഫ്പിസിസിയുടെ ഉപഹാരം കൺവീനർ ഡോ വില്ലി എബ്രഹാം സമ്മാനിച്ചു. ജെയിംസ് ജോസഫ്, ബ്യൂല ബെൻ എന്നിവർ എംസി മാരായിരുന്നു റെവ ജോർജ് മാത്യു പുതുപ്പള്ളി മുഖ്യാതിഥിയായിരുന്നു.
വാർത്ത: കുര്യൻ ഫിലിപ്പ്
Comments are closed, but trackbacks and pingbacks are open.