ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 102-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്ന് തുടക്കമാകും

ചര്‍ച്ച് ഓഫ് ഗോഡ് മീഡിയാ ഡിപ്പാര്‍ട്ട്‌മെന്റ്

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് നൂറ്റിരണ്ടാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍ 26 വരെ തിരുവല്ലായിലെ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്‌റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ വൈ. റെജി കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും, സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റർ ഷിബു കെ മാത്യു അദ്ധ്യക്ഷത വഹിക്കും. ഡോക്ടർ ഷാജി ഡാനിയേൽ ഹുസ്റ്റൺ പ്രസംഗിക്കും. തുടർ ദിവസങ്ങളിൽ സ്വദേശത്തും വിദേശത്തുമുള്ള ദൈവദാസന്മാര്‍ രാത്രി പകല്‍ യോഗങ്ങളില്‍ ദൈവവചനം ശുശ്രൂഷിക്കും.’ ക്രിസ്തുവിൽ പൂർണ ജയാളികൾ ‘ എന്നതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ചിന്താ വിഷയം. ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും.
തിങ്കള്‍ മുതല്‍ ശനി വരെ വൈകുന്നേരം 5.30 മുതല്‍ 8.45 വരെയാണ് പൊതുയോഗങ്ങള്‍ നടക്കുന്നത്. ജനുവരി 21 ചൊവ്വ, 22 ബുധന്‍ ദിവസങ്ങളില്‍ പകല്‍ പവര്‍ കോണ്‍ഫറന്‍സും, 23 വ്യാഴം രാവിലെ 9.30 മുതല്‍ എല്‍.എം. വാര്‍ഷിക സമ്മേളനവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ മിഷ നറി സമ്മേളനവും ഉണ്ടായിരിക്കും. 24 വെള്ളി രാവിലെ 9.30 മുതല്‍ ദൈവസഭയുടെ സെമിനാരികളുടെ ബിരുദദാന ശുശ്രൂഷയും, ഉച്ചകഴിഞ്ഞു 2 മുതല്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ സംയുക്ത സമ്മേളനവും നടക്കും. 25 ശനി രാവിലെ 8 മുതല്‍ സ്‌നാനശുശ്രൂഷയും, 9.30 മുതല്‍ ഉണര്‍വ്വ് യോഗവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈ.പി.ഇ. & സണ്ടേസ്‌കൂള്‍ വാര്‍ഷിക സമ്മേളനവും ഉണ്ടായിരിക്കും. 26-ാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ നടക്കുന്ന സംയുക്ത സഭാ യോഗത്തോടും കര്‍ത്യമേശയോടും കൂടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന് സമാപനമാകും എന്ന് മീഡിയ ഡയറക്ടര്‍ ജെയ്‌സ് പണ്ടനാട് ,മ മിഡിയ സെക്രട്ടറി ബ്ലസിൻ മലയിൽ, ബിലീവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ബ്രദര്‍ ജോസഫ് മാറ്റത്തുകാല എന്നിവര്‍ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.