അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവം രക്ഷിച്ചു: ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ ദൈവം തന്നെ രക്ഷിച്ചെന്ന്’ ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞക്കു ശേഷമുള്ള പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

1861-ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു അമേരിക്കയുടെ 47ാമത്തെ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

1861-ലെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലിങ്കൺ ബൈബിൾ ഉപയോഗിച്ചു. 2017-ൽ ട്രംപ് സ്ഥാനാരോഹണ വേളയിൽ രണ്ട് ബൈബിളുകളും ഉപയോഗിച്ചിരുന്നു. മുൻ പ്രസിഡൻ്റ് ബരാക് ഒബാമ തൻ്റെ രണ്ട് ഉദ്ഘാടന ചടങ്ങുകളിൽ ലിങ്കൺ ബൈബിളാണ് ഉപയോഗിച്ചത്. വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെ ഡി വാൻസ് തൻ്റെ മുത്തശ്ശിയുടെ കാലത്തെ കുടുംബ ബൈബിൾ ഉപയോഗിച്ചാണ് സത്യപ്രതിജ്ഞ.

ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കളെ സാക്ഷി നിർത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ലോകമാകെയുള്ള അതിർത്തികൾ സംരക്ഷിക്കാൻ പ്രവർത്തിച്ചപ്പോൾ സ്വന്തം അതിർത്തി സംരക്ഷിക്കാൻ മറന്ന അധികാര കാലത്തിനാണ് അവസാനമായിരിക്കുന്നത്. കഴിഞ്ഞ 8 വർഷം താൻ നേരിട്ട വെല്ലുവിളി കൾ മറ്റൊരു പ്രസിഡന്റും നേരിട്ടിട്ടില്ല. വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുന്നു. ഇനി മുതൽ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്.

2025 ജനുവരി 20 ലിബറേഷൻ ദിനമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.സ്വിങ് സ്റ്റേറ്റുകളിൽ അടക്കം തനിക്ക് ഭൂരിപക്ഷം ലഭിച്ചതിന് കറുത്ത വർഗക്കാർക്ക് അടക്കം നന്ദി പറഞ്ഞാണ് അദ്ദേഹം സംസാരിച്ചത്. വിദേശികൾക്ക് പൗരത്വം നൽകുന്ന എല്ലാ നടപടികളും നിർത്തിവെക്കാൻ ഉത്തരവിട്ട അദ്ദേഹം ക്രിമിനലുകളായ എല്ലാ വിദേശികളെയും തിരിച്ചയക്കുമെന്നും പറഞ്ഞു. അമേരിക്കയുടെ തെക്കൻ അതിർത്തിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച അദ്ദേഹം ഇവിടേക്ക് സൈന്യത്തെ അയക്കുമെന്നും വ്യക്തമാക്കി.രാജ്യത്ത് വിലക്കയറ്റം തടയാൻ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഊർജ്ജ വില കുറയ്ക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.