ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) ദോഹ കൺവൻഷൻ നാളെ മുതൽ

ദോഹ: ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) ദോഹ കൺവൻഷൻ നാളെ ജനുവരി 21 മുതൽ 24 വെള്ളി വരെ ദോഹ ഐ.ഡി.സി.സി കോംപ്ലക്സിൽ (ടെന്റ്) നടക്കും.

ദിവസവും വൈകിട്ട് 6.30 ന്
സുവിശേഷ പ്രസംഗവും രാവിലെ 4 ന് സ്തോത്ര പ്രാർത്ഥന. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 നും വെള്ളിയാഴ്ച രാവിലെ 9 നും പൊതുയോഗം. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 10 ന് പൊതുയോഗം. ബുധനാഴ്ച 3 ന് കാത്തിരിപ്പ് യോഗം. വ്യാഴാഴ്ച 3 ന് യുവജന മീറ്റിംഗ് എന്നിവയും സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെ 9 ന് പൊതുയോഗവും നടക്കും.
സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത
ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.