നാഗൽ കീർത്തന അവാർഡ് പാസ്റ്റർ സാംകുട്ടി മത്തായിക്ക് സമ്മാനിച്ചു
ചിക്കാഗോ: ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി നാഗൽ കീർത്തന അവാർഡ് പാസ്റ്റർ സാംകുട്ടി മത്തായി ചിക്കാഗോയിൽ നടന്ന ചടങ്ങിൽ വച്ച് ഏറ്റുവാങ്ങി. ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് രക്ഷാധികാരി കെ എം ഈപ്പൻ അവാർഡ് സമ്മാനിച്ചു. സിജിഎം എ ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പ് മംഗള പത്രം നൽകി. ജെയിംസ് ജോസഫ് അവാർഡ് ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി.
എഫ്പിസിസിയുടെ ഉപഹാരം കൺവീനർ ഡോ വില്ലി ഏബ്രഹാം നൽകി. പ്രശസ്ത സാഹിത്യകാരൻ റവ ജോർജ് മാത്യു പുതുപ്പള്ളി അച്ഛൻ മുഖ്യാതിഥിയായിരുന്നു. സിജിഎംഎ പ്രസിഡന്റ് ഡോ അലക്സ് ടി കോശി,വൈസ് പ്രസിഡന്റ് ഡോ ടൈറ്റസ് ഈപ്പൻ, ജോയിന്റ് സെക്രട്ടറി ഡോ ബിജു ചെറിയാൻ, ട്രഷറർ ജോൺസൺ ഉമ്മൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ആത്മചൈതന്യം പകരുന്ന 150 പരം ഗാനങ്ങൾ ക്രൈസ്തവ ഗാനസാഹിത്യത്തിന് നൽകിക്കൊടുത്ത പാസ്റ്റർ സാംകുട്ടിയുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് സമ്മേളനം വിലയിരുത്തി. മുതിർന്ന പാസ്റ്റർമാരായ റവ പി വി കുരുവിള, റവ ജോസഫ് കെ ജോസഫ്, റവ പിസി മാമൻ, റവ ജോർജ് കെ സ്റ്റീഫൻസൺ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഐപിസി ഹെബ്രോൻ ഗോസ്പൽ സെന്ററിൽ ജനുവരി 18ന് നടന്ന സമ്മേളനത്തിൽ നിരവധി ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു. ക്രൈസ്തവ സാഹിത്യ അക്കാഡമിയുടെ പ്രസിഡണ്ടായി ടോണി വി ചെവുക്കാരനും ജനറൽ സെക്രട്ടറിയായി സജി മത്തായി കാതെട്ടും പ്രവർത്തിക്കുന്നു.
Comments are closed, but trackbacks and pingbacks are open.