ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചാത്തന്നൂർ സെന്റർ ഇവാൻജലിസം ബോർഡിന്റെ പ്രവർത്തന ഉദ്ഘാടനം
കൊട്ടാരക്കര: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ചാത്തന്നൂർ സെന്റർ ഇവാൻജലിസം ബോർഡിന്റെ പ്രവർത്തന ഉദ്ഘാടനം ജനുവരി 18 ശനിയാഴ്ച ചാത്തന്നൂർ ശാരോൻ സഭയിൽ നടന്ന കൊട്ടാരക്കര റീജിയൻ മാസയോഗത്തിൽ റീജിയൻ മിനിസ്റ്ററായ പാസ്റ്റർ ഇടിച്ചെറിയാൻ കുഞ്ഞപ്പി നിർവഹിച്ചു. ചാത്തന്നൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ തോമസ് അധ്യക്ഷത വഹിക്കുകയും സെന്റർ ഇവൻജലിസം ചെയർമാൻ പാസ്റ്റർ ലൗസൺ ഐസക്ക്, വൈസ് ചെയർമാൻ പാസ്റ്റർ വിജു വി. എസ്, സെക്രട്ടറി പാസ്റ്റർ അലക്സാണ്ടർ കോശി, ജോയിന്റ് സെക്രട്ടറി പാസ്റ്റർ. പ്രവീൺ പ്രചോദന,ട്രെഷറാർ ബ്രദർ ആമോസക്കുട്ടി, അഡ്വൈസറി ബോർഡ് അംഗങ്ങളായ പാസ്റ്റർ ഓ യോഹന്നാൻകുട്ടി, പാസ്റ്റർ ബിനോ യോഹന്നാൻ, പാസ്റ്റർ ബിജു ജോർജ് എന്നിവരും റീജിയനിലെ എല്ലാ ദൈവദാസന്മാരും വിശ്വാസ സമൂഹവും പങ്കെടുത്തു. പ്രഥമ പ്രവർത്തനം 21 ചൊവ്വാഴ്ച 8.30 മുതൽ വർക്കല നിലക്കാമുക്കിൽ നടക്കും.
പ്രവീൺ പ്രചോദന കല്ലുവാതുക്കൽ
Comments are closed, but trackbacks and pingbacks are open.