അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ച് വടവാതൂർ സ്വദേശിനിയായ യുവതിയ്ക്ക് ദാരുണാന്ത്യം

KE NEWS DESK

വടവാതൂർ: തകിടിയേൽ എക്സിബാ മേരി ജെയിംസ് (29) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫിസിനു മുന്നിലായിരുന്നു അപകടം. മലപ്പുറത്തെ നഴ്സിംങ് ട്യൂട്ടറായ എക്സിബാ അവധിയ്ക്കായി നാട്ടിൽ എത്തിയതായിരുന്നു. ഇന്നു രാവിലെ ജോലിയ്ക്കായി നാട്ടിലേയ്ക്കു പോകാനായി എത്തിയതായിരുന്നു. പിതാവിനൊപ്പം സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേയ്ക്കു പോകുകയായിരുന്നു. ഈ സമയത്താണ് പിന്നിൽ നിന്നും എത്തിയ കാർ ഇവരെ ഇടിച്ചു വീഴ്ത്തിയത്. സംഭവ സ്ഥലത്തു വച്ചു തന്നെ എക്സിബയുടെ മരണംസംഭവിച്ചു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം ജനുവരി 15 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വടവാതൂർ ചിദംബരം കുന്ന് സെമിത്തേരിയിൽ.

മാതാവ് – ജാൻസി, പിതാവ് – ജെയിംസ്. സഹോദരി – ജിപ്സ

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.