യു.കെ ലസ്റ്ററിൽ ഐപിസിയ്ക്ക് പുതിയ സഭാ പ്രവർത്തനം ആരംഭിക്കുന്നു
ലസ്റ്റർ(യു.കെ): ഇന്ത്യാ പെന്തെകോസ്തു ദൈവസഭ ( ഐ.പി.സി )
യു.കെ & അയർലൻഡ് റീജീയന്റെ അധികാര പരിധിയിൽ ഐപിസിക്ക് ലസ്റ്ററിൽ പുതിയ കൂടി വരവ് ലസ്റ്ററിൽ 2025 ജനുവരി 19ന് ഉച്ചക്ക് 1:30 പിഎം ന് ദൈവസഭയെ പാസ്റ്റർ. വിൽസൺ ബേബി (വൈസ് പ്രസിഡന്റ് ഓഫ് ഐ .പി സി യു.കെ ആന്റ് അയർലന്റ്) ബേർഷേബാ എന്ന പേരിൽ പ്രാർത്ഥിച്ച് സമർപ്പിക്കുന്നതായിരിക്കും.
റീജിയൻ എക്സിക്യൂട്ടീവ് കമറ്റി മെമ്പർമാർ സഭാ യോഗത്തിൽ പങ്കെടുക്കുന്നതാണ്. അന്നേ ദിവസം നടത്തപ്പെടുന്ന ആരാധനയിൽ ഗാനശുശ്രൂഷയക്ക് ബ്രദർ ലൈജു ജോസഫ് ( സ്റ്റോക്ക് ഓൺ ട്രന്റ്)നേതൃത്വം നല്കുന്നതാണ്.
അനുഗ്രിക്കപ്പെട്ട മീറ്റിംഗിലേക്കായി ലെസ്റ്ററിലും യു.കെയിലുമുള്ള എല്ലാ വിശ്വസികളെയും ദൈവ നാമത്തിൽ സ്വാഗതം ചെയുന്നതായി സംഘാടകർ അറിയിച്ചു.
Comments are closed, but trackbacks and pingbacks are open.