കോട്ടയം : 102-ാം മത് ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനായി കൺവൻഷൻ പബ്ലിസിറ്റി വിഭാഗവും, പ്രയർ ഡിപ്പാർട്ട്മെന്റ് സംയുക്തമായി സംഘടിപ്പിച്ച മേഖല പ്രാർത്ഥനാ സംഗമങ്ങൾക്ക് അനുഗ്രഹ സമാപ്തി. ഈ സമ്മേളനങ്ങൾക്ക് പാസ്റ്റർമാരുടെയും വിശ്വാസികളുടെയും വൻ സ്വീകാര്യതയാണ് നൽകിയത്. പുതിയ അനുഭവം സമ്മാനിച്ച പ്രാർത്ഥനകൾക്ക് മുൻ വർഷങ്ങളേക്കാൾ കൂടുതൽ ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു. ഹൈറേഞ്ച് മേഖല, തീരദേശ മേഖല, നോർത്ത് മേഖല, മധ്യമേഖല, സൗത്ത് മേഖല എന്നീ സമ്മേളനം മുളകരമേട് സഭ, സ്റ്റേഡിയം ചർച്ച്, മാന്ദാമംഗലം സഭ, പള്ളം സഭ, മുക്കാഞ്ഞിരം സഭ എന്നീ സ്ഥലങ്ങളിൽ യഥാക്രമം നടന്നു. മേഖല ഡയറക്ടർ പാസ്റ്റർമാരായ ടി കെ കുഞ്ഞുമോൻ, ടി എസ് ജോയ്, വി ഡി ജോസഫ്, കെ പി പാപ്പച്ചൻ, എന്നിവർ നേതൃത്വം നൽകി.
മുക്കാഞ്ഞിരത്ത് നടന്ന സൗത്ത് മേഖലാ സമ്മേളനത്തിന് മേഖലാ ഡയറക്ടർ പാസ്റ്റർ എം. പി മാത്യു നേതൃത്വം നൽകി. പ്രാർത്ഥന ഉറവകളെ തുറക്കുന്നതാണ്
നമുക്കു വേണ്ടി തുറക്കുന്ന വഴികളെ, ആർക്കും അടയ്ക്കാൻ കഴിയില്ല ഓവർസിയർ റവ ജോമോൻ ജോസഫ് സമാപന സന്ദേശത്തിൽ പ്രസ്താവിച്ചു.
പാസ്റ്റർന്മാരായ ദാസ് കെ തോമസ്, കെ ജെയിംസ്. കെ എം ജോസ് എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ കെ പി ബെന്നി ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ എൻ.എ തോമസുകുട്ടി ആശിർവാദം പറഞ്ഞു. വിവിധ ഡിപ്പാർട്ട്മെന്റ് ഡയറക്ടർമാർ സെന്റർ മിനിസ്റ്റേഴ്സ്, ദൈവദാസന്മാർ വിശ്വാസികൾ ഇവരുടെ സാന്നിധ്യം കൊണ്ട് ഈ സമ്മേളനങ്ങൾ വൻ വിജയമായിരുന്നു.
Comments are closed, but trackbacks and pingbacks are open.