W.M.E. 76-ാമത് കരിയംപ്ലാവ് കൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി

പാസ്റ്റർ : സി. പി. ഐസക്

കരിയംപ്ലാവ്-റാന്നി: വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭകളുടെ (W. M. E.) 76-ാമത് ദേശീയ ജനറൽ കൺവൻഷൻ 2025 ജനുവരി 20 മുതൽ 25 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. സഭകളുടെ ജനറൽ പ്രസിഡൻ്റും പെന്തെക്കോസ്‌ത്‌ ഇൻ്റർ ചർച്ച് കൗൺസിൽ സെക്രട്ടറിയുമായ പാസ്റ്റർ ഡോ. ഒ. എം. രാജുക്കുട്ടി ഉത്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. കരിയംപ്ലാവ് ഹെബ്രോനിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവ് 101 പേരടങ്ങുന്ന കൺവൻഷൻ കമ്മറ്റിയെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. പെന്തെക്കോസ്‌തിൻ്റെ നിർമ്മലസത്യങ്ങളിൽ മായം ചേർക്കാതെ ആദിമ പിതാ ക്കന്മാർ ആരംഭിച്ച ആരാധനയും പരിശുദ്ധാത്മനിറവും കാത്തുസൂക്ഷിച്ച് ഇൻഡ്യയുടെ സുവിശേഷികരണത്തിനും പെന്തെക്കോസ്‌ത് സമൂഹത്തിൻ്റെ വളർച്ചക്കുംവേണ്ടി കഴിഞ്ഞ 76 വർഷമായി നിലകൊള്ളുന്ന കരിയംപ്ലാവ് കൺവൻഷൻ ആരംഭിച്ചത് മൺമറഞ്ഞ സുവിശേഷകനും ഭക്തകവിയുമായിരുന്ന പാസ്റ്റർ സി. എസ്. മാത്യുവാണ്. 76-ാമത്തെ വർഷവും അടിസ്ഥാനത്തിന്മേൽ ഉറച്ചുനിൽക്കുന്ന ഡബ്ല്യു. എം. ഇ. പ്രസ്ഥാനവും കരിയംപ്ലാവ് കൺവൻഷനും ലോകമെങ്ങുമുള്ള വിശ്വാസസമൂഹത്തിൻ്റെ പ്രതീ ക്ഷയും ആവേശവുമാണ്. വിവിധ കമ്മറ്റി കൺവീനർമാരായി പാസ്റ്റർമാരായ ജെയിംസ് വി. ഫിലിപ്പ്, സി. പി. ഐസക്, വി. ജെ. സാംകുട്ടി, ജി. ഗബ്രിയേൽ, സി. കെ. രാജിമോൻ, പി. എസ്. മത്തായി, എൻ. ജെ. ജോസഫ്, പ്രൊഫ. ഡോ. എം. കെ. സുരേഷ്, പ്രൊഫ. ഷാനോ പി. രാജ്, വി. കെ. ബിജു, എൻ. ജെ. ജോസഫ്, ഷാജി ജോസഫ്, സൂസൻ രാജുക്കുട്ടി, ഡോ. സൗമ്യ സുരേഷ്, ഷൈനി ജാൻസൻ, കുഞ്ഞു മോൾ തോമസ്സ്, കെ. ജെ. ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു.

ലോകപ്രശസ്ത സുവിശേഷ പ്രഭാഷകരായ പാസ്റ്റർ ഡോ. ഒ. എം. രാജുക്കുട്ടി, ദാനിയേൽ തോമസ്സ്, ഡോ. ഇട്ടി ഏബ്രഹാം, പാസ്റ്റർ തോമസ്സ് അമ്പുക്കയം, റവ. ജെയിംസ് ജോർജ്ജ്, റവ. വിൽസൺ വർക്കി, ഡോ. എബി പീറ്റർ, റവ. സാബു വർഗ്ഗീസ്, റവ. ഡോ. സണ്ണി ഹിലിപ്പ്, റവ. റ്റോമി ജോസഫ് മുത ലായവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ദിവസവും രാവിലെ 8-ന് ബൈബിൾസ്റ്റഡി, 10-ന് പൊതു യോഗം, ഉച്ചയ്ക്ക് 2-4 വരെ പൊതുയോഗം, രാത്രി 5. 30 മുതൽ 9 വരെ പൊതുയോഗം എന്നിവ നടക്കും. വെള്ളി രാവിലെ 10ന് ചേരുന്ന ലേഡീസ് ഫെലോഷിപ്പ് സമ്മേളനം സൂസൻ രാജുക്കുട്ടി ഉത്ഘാടനം ചെയ്യും. 2-ന് മിഷനറി കോൺഫറൻസും ഓർഡിനേഷൻ ശുശ്രൂഷയും നടക്കും. ശനി രാവിലെ 9-ന് സ്നാനശുശ്രൂഷയും ഉച്ചക്ക് 2-ന് സണ്ടേസ്‌കൂൾ & യുവജന സമ്മേളനവും നടക്കും. വിവിധ സ്റ്റേറ്റുക ളിൽനിന്നുള്ള ശുശ്രൂഷകന്മാർക്ക് ഓർഡിനേഷൻ നൽകും. ഡബ്ല്യു. എം. ഇ. ബൈബിൾ കോളേജ് ഗ്രാജു വേഷൻ, സാംസ്‌കാരിക സമ്മേളനം, പെന്തെക്കോസ്‌ത്‌ ഐക്യസമ്മേളനം എന്നിവ ഉണ്ടായിരിക്കും. ഇൻഡ്യയുടെ വിവിധ സ്റ്റേറ്റുകളിൽനിന്നും, ഗൾഫ് രാജ്യങ്ങളിൽനിന്നും, അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ് മുതലായ രാജ്യങ്ങളിൽനിന്നും വിശ്വാസസമൂഹം സംബന്ധിക്കും. വിവിധ ജില്ലകളിൽ കൺവൻഷൻ വിളംബര സുവിശേഷ റാലികളും ഒരുക്കപ്രാർത്ഥനകളും നവംബർ 1 മുതൽ നടന്നുവരുന്നു. ഡബ്ല്യു. എം. ഇ. യുടെ ഇൻഡ്യയിലെ സഭകളിൽ ജനുവരി 17 വെള്ളിയാഴ്‌ച ഉപവാസപ്രാർത്ഥന നടത്തുവാൻ തീരുമാനിച്ചു. പാസ്റ്റർ ജാൻസൻ ജോസഫ്, ജെറിൻ രാജുക്കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സെല സ്റ്റ്യൽ റിഥം ബാൻഡ് ആരാധനകൾക്കു നേത്യത്വം നൽകും. ഞായറാഴ്‌ച 9-ന് നടക്കുന്ന സംയുക്ത ആരാധനയ്ക്കും കർത്ത്യമേശയ്ക്കും പാസ്റ്റർ ഡോ. ഒ. എം. രാജുക്കൂട്ടിയുടെ നേതൃത്വത്തിൽ 40 ഡിസ്ട്രിക്ട് പാസ്റ്റർമാർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading