മലങ്കര കത്തോലിക്കാ സഭ സൺഡേ സ്കൂൾ ജില്ലാതല ക്രിസ്മസ് റാലിയും സമ്മേളനവും ഞായറാഴ്ച
കൊട്ടാരക്കര: മലങ്കര കത്തോലിക്കാ സഭ വൈദീകജില്ല സൺഡേ സ്കൂളിൻ്റെ അഭ്യമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷവും റാലിയും ഞായറാഴ്ച(29/12) 2.30ന് വടകോട്
മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കും.
ദേവാലയങ്കണത്തിൽ നിന്നും ആരംഭിക്കുന്ന വർണ്ണശബളമായ റാലി ജില്ലാ വികാരി
ഗീവർഗീസ് നെടിയത്ത് റമ്പാൻ ഫ്ലാഗ് ഓഫ് ചെയ്യും.
ഇരുവേലിക്കൽ, കുരിയാനമുകൾ ഓർത്തഡോക്സ് കുരിശ്ശടിയിൽ എത്തി തിരികെ വടകോട് ദേവാലത്തിൽ എത്തിച്ചേരും.തുടർന്ന് നടക്കുന്ന സമ്മേളനം ജെയിംസ് പാറവിള കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും.
വൈഎംസിഎ മുൻ അഖിലേന്ത്യ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി ക്രിസ്മസ് സന്ദേശം നൽകും.ജില്ലാ ഡയറക്ടർ
ഫാ.ജോഷ്വാ പാറയിൽ
അധ്യക്ഷത വഹിക്കും.സിസ്റ്റർ.ലിജിയ എസ്ഐസി,വൈദിക ജില്ലാ സെക്രട്ടറി ജി.തോമസ് കുട്ടി വില്ലൂർ,കേന്ദ്ര സമിതി അംഗം ജേക്കബ് ജോൺ കല്ലുമൂട്ടിൽ,ഭാരവാഹികളായ ലാലി ചാക്കോ കരിക്കം,മോഹൻ അലക്സ് മേടയിൽ, ദീപ പനവേലി,മോനച്ചൻ പുലമൺ,ആലീസ് പാണ്ടിതിട്ട തുടങ്ങിയവർ നേതൃത്വം നൽകും.
വൈദിക ജില്ലയിലെ 28 ഇടവകകളിൽ നിന്നുള്ള
സൺഡേ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കാരൾ
സർവീസ്,കലാപരിപാടികൾ എന്നിവ നടക്കുമെന്ന്
സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
Comments are closed, but trackbacks and pingbacks are open.