സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) രാജ്യാന്തര കൺവൻഷന് ശ്രീലങ്കയിൽ അനുഗ്രഹീത തുടക്കം

കൊക്കാവിള / (ശ്രീലങ്ക): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ കൊക്കാവിള സാർവ്വദേശീയ കണ്‍വൻഷന് ചിലോവേയിലെ കൊക്കാവിള ഹെവൻ ഗാർഡൻസിൽ അനുഗ്രഹീത തുടക്കം. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസിന്റെ പ്രാർഥനയോടെ ആരംഭിച്ച കൺവൻഷനിൽ വെല്ലൂർ സെന്റർ പാസ്റ്റർ ആർ.ജോഷ്യാ പ്രാരംഭ ദിന രാത്രി യോഗത്തിൽ എഫേസ്യർ 1:4 ആസ്പദമാക്കി പ്രസംഗിച്ചു.

ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും ശനിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഡിസംബർ 31 ന് രാത്രി 10 മുതൽ ആണ്ട് അവസാന യോഗവും നടക്കും. ചീഫ് പാസ്റ്റർമാരും സഭയുടെ സീനിയർ ശുശ്രൂഷകരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസ സമൂഹം കൺവൻഷനിൽ പങ്കെടുക്കും.

വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്ന ‌സഭ ശ്രീലങ്കയിൽ സിലോൺ പെന്തെക്കൊസ്ത് മിഷൻ എന്നും ഇന്ത്യയിൽ ദി പെന്തെക്കൊസ്ത് മിഷൻ എന്നുമാണ് അറിയപ്പെടുന്നത്. സഭയുടെ രാജ്യന്തര കൺവൻഷനുകൾ ശ്രീലങ്കയിൽ കോക്കാവിളയിലും ഇന്ത്യയിൽ ചെന്നൈയിലും കൊട്ടാരക്കരയിലും അമേരിക്കയിൽ പെൻസിൽവാനിയയിലുമാണ് എല്ലാ വർഷവും നടക്കുന്നത്. ചീഫ് പാസ്റ്റർ എബ്രഹാം മാത്യൂ, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ്, അസോ. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ സഭക്ക് നേതൃത്വം നൽകുന്നു.

വാർത്ത: ജോൺ വർഗീസ് (പൊന്നച്ചൻ എറണാകുളം)

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.