കർത്താവിന്റെ നക്ഷത്രം | സീബ മാത്യു

നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു:
(മത്തായി 2 : 10)

നക്ഷത്രം കാണുന്നതിൽ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. കാർമേഘങ്ങൾ ഇല്ലാത്ത രാത്രിയിൽ വെളിയിൽ ഇറങ്ങി ആകാശത്ത് നോക്കിയാൽ കണ്ണിനു കുളിർമ പകരുന്ന ആക്കാഴ്ചക്കൾ കണ്ടു നിൽക്കുവാൻ എന്ത് രസമാണ്.ദൈവം സംഖ്യാതീതമായ താരസമൂഹങ്ങളെ തന്റെ വാക്കിനാൽ ഉളവക്കിയതും, അവയുടെ എണ്ണം നോക്കുകയും അവയ്ക്ക് ഒക്കെയും പേര് വിളിച്ചു സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുന്നത്.

ആദിമ കാലം മുതൽക്കേ കപ്പൽ യാത്രയ്ക്ക് ദിശ അറിയുന്നതിനും നക്ഷത്രങ്ങളെ ആശ്രയിച്ചു പോന്നിരുന്നു. അതിൽ നിന്നും വ്യത്യസ്തമായി സഞ്ചരിക്കുന്ന നക്ഷത്രങ്ങളുടെ ഇടയിൽ നിന്നും വിദ്യാന്മാർക്ക് രാജാവിന്റെ ജനനത്തെക്കുറിച്ച് അറിവ് പകർന്നതിന് കിഴക്ക് കണ്ട ഒരു നക്ഷത്രം കാരണമായി.

ആ നക്ഷത്രത്തിന്റെ സവിശേഷതകളിൽ
ഒന്ന് അത് പ്രകാശമുള്ള നക്ഷത്രം ആയിരുന്നു. പ്രകാശമില്ലാത്ത നക്ഷത്രങ്ങൾ ഉണ്ടെങ്കിലും ശോഭയുള്ള നക്ഷത്രമാണ് വിദ്യാർമാർ കണ്ടത്.
രണ്ട് ആ നക്ഷത്രം രാജാവായി പിറന്നവനെ സൂചിപ്പിക്കുന്നു എന്ന് തിരിച്ചറിയാൻ കഴിഞ്ഞും.
മൂന്ന് അത് കിഴക്ക് നിന്നും സഞ്ചരിക്കുന്ന നക്ഷത്രം ആയിരുന്നു. വിദ്വാന്മാരെ കർത്താവിങ്കലേക്ക് നടത്തുവാൻ തക്ക ചലനങ്ങൾ സൃഷ്ടിച്ചു.നാല് വഴിക്കാട്ടിയായ നക്ഷത്രം. അതിന്റ സഞ്ചാരപാത ഗ്രഹിച്ച്
പിൻതുടർന്ന് വിദ്വാന്മാർ കിഴക്കുനിന്നും യെരുശലേമിൽ എത്തി വഴി തെറ്റി ഹേരോദാവിന്റെ കൊട്ടാരത്തിലേക്ക് പോയി എങ്കിലും വഴി തെറ്റിയ വിദ്വാന്മാർ അവിടെ നിന്ന് ഇറങ്ങിയപ്പോൾ വീണ്ടും നക്ഷത്രം കണ്ട് അത്യന്തം സന്തോഷിച്ചു. നക്ഷത്രം അല്ല വഴി തെറ്റിച്ചത്, ആ നക്ഷത്രം യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ യേശു ഇരുന്ന സ്ഥലത്തെ വീട്ടിന് മീതെ വന്നു നില്ക്കുവോളം വിദ്യാന്മാരെ നേരായ പാതയിൽ അവർക്ക് മുമ്പായി സഞ്ചരിച്ചു. അവിടെ കർത്താവിന്റെ അടുക്കൽ നക്ഷത്രത്തിന്റെ സഞ്ചാരം അവസാനിച്ചു.

വിദ്യാർത്ഥികൾക്ക് അവരുടെ നോട്ട് ബുക്ക് അധ്യാപകർ പരിശോധിച്ച് ഒന്നിലധികം സ്റ്റാർ ലഭിക്കുന്നത് വളരെ സന്തോഷകരമാണ്.പോലീസിലും പട്ടാളത്തിലും സ്റ്റാർ അവരുടെ സ്ഥാനത്തെ ഉന്നത പദവിയെ കുറിക്കുന്നതാണ്. കലാകാരന്മാരിൽ പലരെയും സമൂഹം സ്റ്റാറായി കണക്കാക്കുന്നു.

ഒരിക്കൽ കൂടാരത്തിന്റെ തിരശീലയിലേക്ക് നോക്കി കിടന്ന് മക്കളില്ലാത്തതിന്റെ ദുഃഖം ദൈവത്തോട് പങ്കുവെച്ച അബ്രഹാമിനെ കൂടാരത്തിന്റെ വെളിയിലെയ്ക്ക് വിളിച്ചു
ദൈവം അബ്രഹാമിനോട് നയനങ്ങൾ ഉയർത്തി ആകാശത്തേക്ക് നോക്കുക ആകാശഗംഗയിൽ മിന്നിത്തിളങ്ങുന്ന താര സമൂഹത്തിലെ നക്ഷത്രങ്ങളെ നിനക്ക് എണ്ണാൻ കഴിയുമെങ്കിൽ എണ്ണുക…… ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ നിനക്ക് സന്തതികളെ നൽകുമെന്ന് ദൈവം വാഗ്ദത്വം ചെയ്തു. അബ്രഹാമിന്റെ സന്തതിയിൽ കൊച്ചുമകനായ യാക്കോബിന്റെ മകൻ ജോസഫ് തൻ്റെ ബാല്യത്തിൽ കണ്ട സ്വപ്നങ്ങളിൽ ഒന്നിൽ സഹോദരന്മാരെ നക്ഷത്രങ്ങളായിട്ട് കാണുന്നു. ഡാനിയേൽ പ്രവചനത്തിൽ നാം ഇങ്ങനെ വായിക്കുന്നു പലരെയും നീതിയിലേക്ക് നയിക്കുന്നവർ നക്ഷത്രങ്ങളെ പോലെയും എന്നും എന്നേക്കും പ്രകാശിക്കും. യേശുവിനെ ഉദയനക്ഷത്രമായി വെളിപ്പാട് പുസ്തകം പരിചയപ്പെടുത്തുന്നു.

പുതിയ നിയമ വിശ്വാസികളായ നാം വിശ്വാസത്താൽ അബ്രഹാമിന്റെ വാഗ്ദത്ത സന്തതിക്കളായി പലരെയും നീതിയിലേക്ക് തിരിക്കുന്ന പ്രകാശമുള്ള നക്ഷത്രങ്ങളെ പോലെയാണ്. വക്രതയും കോട്ടവും ഉള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനന്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്ക മക്കളും ആകേണ്ടതിന് അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെ പോലെ പ്രകാശിക്കുന്നു.

നമ്മുടെ ദേശത്ത് പലരും ജന്മനക്ഷത്രം കുറിക്കുകയും നക്ഷത്രഫലം നോക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. നിങ്ങളുടെ ജന്മനക്ഷത്രം ഏതാണ് എന്നതിലല്ല നാം കർത്താവിന്റെ സ്റ്റാർ ആണ്. രക്ഷകനും കർത്താവും രാജാധി രാജ്യവുമായി ജനിച്ചവന്റെ അടുക്കൽ വരാൻ ഇടയന്മാർക്ക് ദൂതന്മാർ മുഖാന്തരം സംസാരിച്ച മഹാ സന്തോഷത്തിന്റെ സുവിശേഷം മതിയായിരുന്നു. പരിശുദ്ധാത്മാവിനാൽ അരുളപ്പാടു പ്രാപിച്ച ശിമ്യോന് ആത്മനിയോഗം മതി. ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോട് പ്രാർത്ഥനയോടും ഇരിക്കുന്ന ഹന്നയ്ക്കും വീണ്ടെടുപ്പിനെ കാത്തിരുന്നവർക്കും പ്രവചനത്താലുള്ള വെളിപ്പാട് മതി. എന്നാൽ വിദ്വാന്മാർക്ക് പ്രപഞ്ചത്തിൽ നിന്നുള്ള അടയളാമായി താര സമൂഹത്തിൽ നിന്നും ഒരു നക്ഷത്രം മതി. അവന്റെ അദൃശ്യ ലക്ഷണങ്ങൾ ലോക സൃഷ്ടി മുതൽ അവന്റെ പ്രവൃത്തിക്കളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടു വരുന്നു എന്നാണ് തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നത്. വിദ്വാന്മാരെ കിഴക്കിന്റെ വിദൂരതയിൽ നിന്ന് കർത്താവായ യേശുവിൻ്റെ അടുക്കലേക്ക് നടത്തുവാൻ പ്രത്യക്ഷപ്പെട്ട നക്ഷത്രത്തിന് അതിന്റെ സഞ്ചാരപഥത്തിലൂടെ കഴിഞ്ഞു.

ലോകം ഈ വർഷവും കർത്താവിന്റെ ജനനം ആഘോഷാമാക്കുമ്പോൾ കിഴക്കു നിന്നും പടിഞ്ഞാറ് നിന്നും തെക്കും നിന്നും വടക്കു നിന്നും സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ രക്ഷിതാവിന്റെ അടുക്കലേക്ക് നയിക്കുന്ന വഴികാട്ടികളായ കർത്താവിന്റെ സ്റ്റാറുകൾ ആകാം നമുക്ക്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.