ക്രിസ്തുമസ് സന്ദേശം | പ്രസ്റ്റിൻ പി ജേക്കബ്
പ്രഭാപൂരിതവും പ്രത്യാശജനകവുമാണ് ഓരോ ക്രിസ്മസ് കാലവും. അനുരഞ്ജനമാണ് ക്രിസ്മസിന്റെ ആത്മാവ്. കാലങ്ങൾക്ക് മുൻപ് ഇറങ്ങിയ ഒരു ഇമെയിൽ സന്ദേശം ഇന്നും കാലികപ്രസക്തി നഷ്ടപ്പെടാതെ നിലനിൽക്കുന്നുണ്ട്. “സുഹൃത്തേ, നിങ്ങളുടെ സ്നേഹിതനുമായുള്ള സൗഹൃദം പുലർത്താൻ വൈകരുത്. മുറിഞ്ഞു പോയ ബന്ധങ്ങൾ വിളക്കിച്ചേർക്കുക. ശത്രുതയിലുള്ള വരുമായിരമ്യപ്പെടുക. അടുത്ത ക്രിസ്മസിന് നിങ്ങളിൽ ഒരാൾ ജീവിച്ചിരിക്കുമെന്ന് എന്താണ് ഉറപ്പ്?” ചുരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉൾപ്പെട്ടവർ ഉറങ്ങി എഴുന്നേൽക്കുന്നതിന് മുൻപേ ഉറ്റവരും ഉടയവരും ഉൾപ്പടെ ഒരു ഗ്രാമം മുഴുവനും ഒലിച്ചുപോയതിന്റെ ഉള്ളുരുക്കുന്ന ഓർമകൾ നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ലല്ലോ? അവിടെ അയൽ വാസികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തത്തുടർന്ന് എഴുതിവെച്ച പരാതി അലമാരയിൽ
അവശേഷിക്കുകയും പരാതിക്കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോവുകയും ചെയ്തതും അതുതന്നെയാണല്ലോ നമ്മെ ഓർമപ്പെടുത്തുന്നത്. അടുത്ത നിമിഷം നമ്മൾ ജീവിച്ചിരിക്കുമെന്ന് എന്താണിത്ര ഉറപ്പ്?
“ആയുസ്സിന്റെ അസ്ഥിരതയെക്കുറിച്ചുള്ള അവബോധമാണ് ആത്മീയതയുടെ ആണിക്കല്ല്.” ആയുസ്സിന്റെ അസ്ഥിരതയെക്കുറിച്ച് അവബോധമുള്ളവരിൽ അഹംഭാവമുണ്ടാകില്ല, ആത്മീയഭാവമേ ഉണ്ടാവു. അഹത്തെ ഇല്ലാതാക്കുന്നതാണ് ആത്മീ യതയുടെ അടിത്തറ. ക്രിസ്തു ജീവിക്കുന്ന ജീവിതമായിത്തീരുമ്പോഴാണ് ക്രിസ്മസ് ആഘോഷം അർഥപൂർണ്ണമാവുക. അതിന് അവരവരിലെ അഹത്തെ ഇല്ലാതാക്ക ണം.”അഹങ്കാരവും അഹംഭാവവും അസ്തിത്വത്തിന്റെ ദുർ ഗന്ധവും, വിനയവും വിശുദ്ധിയും വ്യക്തിത്വത്തിന്റെ സുഗ ന്ധവുമാണ്.അലയുന്നവരിൽ ആരാണ് ക്രിസ്തു എന്ന അന്വേഷണമല്ല, അലയുന്നവരിലെല്ലാം ക്രിസ്തു ഉണ്ട് എന്ന അവബോധമാണാവശ്യം.
മിച്ചമുണ്ടായിട്ടല്ല, മിച്ചം പിടിച്ച് സഹായിക്കുമ്പോഴാണ്, വിധവയുടെ ചില്ലിക്കാശ് പോലെ, സഹായത്തിന് മികവുണ്ടാവുക!
ക്രിസ്തുവിന്റെ മനസ്സുള്ള വരാകുക” എന്നതാണ് ക്രിസ്മസ് നമുക്ക് നൽകുന്ന സന്ദേശം. സഹാനുഭൂതി കൊണ്ട് ജീവിതത്തെ സമ്പന്നമാ ക്കാനും സാമൂഹികക്ഷേമം ശക്തിപ്പെടുത്താനും നമ്മുടെ ക്രിസ്‌മസ് ആഘോഷത്തിന് സാധിക്കട്ടെ. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ സ്നേഹപൂർവം നേരുന്നു.
Comments are closed, but trackbacks and pingbacks are open.