കരിസ്മയെ സഹായിക്കാൻ കൈകോർക്കാം, പ്രാർത്ഥിക്കാം

അസംബ്ലിസ് ഓഫ് ഗോഡ് ആലപ്പുഴ നോർത്ത് സെക്ഷനിൽ കഞ്ഞിക്കുഴി സഭാ ശുശ്രുഷകൻ പാസ്റ്റർ പ്രകാശ് തിരുവാർപ്പിന്റെ മകൾ കരിസ്മയുടെ കിഡ്നിയും പാൻക്രിയാസും തകരാറിലായിരിക്കുന്നു. കരിസ്മ ബി എഡ് വിദ്യാർത്ഥിയാണ് . പക്ഷേ ഇപ്പോൾ പഠനം പാതി വഴിയിൽ നിർത്തിയിരിക്കുകയാണ്.കരിസ്മ ക്രൈസ്റ്റ്സ് അബാസിഡേഴ്സിലെ സജീവ അംഗവും നല്ല ഗായികയും പഠനത്തിൽ സമർത്ഥയുമാണ്. ചില മാസങ്ങൾക്ക് മുമ്പ് ഉണ്ടായ ശാരിരിക അസ്വസ്ഥതയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വണ്ടാനം മെഡിക്കൽ കോളേജ് ഡോക്ടേഴ്സ് പറഞ്ഞത്, കിഡ്നിയുടെയും പാൻക്രിയാസിൻ്റെയും പ്രവർത്തനം തകരാറിലായിരിക്കുന്നു. . ഇപ്പോൾ ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. അമൃത ഹോസ്പിറ്റലിലെ ഡോക്ടേഴ്സന്റെ നിർദ്ദേശ പ്രകാരം 24 ലക്ഷം രൂപ കിഡ്നിയും പാൻക്രിയാസും മാറ്റിവയ്ക്കാൻ ചിലവാകുന്നതാണ് .

ഈ കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്തുക പ്രയാസമാണ്.

കരിസ്മയെ സഹായിക്കാൻ ക്രൈസ്റ്റ്സ് അംബാസിഡേഴ്സ് കനിവ് 350 എന്ന ചലഞ്ച് മുമ്പോട്ട് വയ്ക്കുകയാണ്. കരിസ്മയെ നമുക്ക് ചേർത്ത് പിഠിക്കാം. പഠനം തുടരണം, കുടുംബത്തിന് ആശ്വാസം ആകണം. കരിസ്മയക്ക് വേണ്ടി ധനലക്ഷ്മി ബാങ്കിൽ പാസ്റ്റർ പ്രകാശിന്റെ(കരിസ്മയുടെ പിതാവ്) പേരിൽ അക്കൗണ്ട് ആരംഭിച്ചു.

ഇതിനോടൊപ്പം തന്നിരിക്കുന്ന അക്കൗണ്ട് നമ്പറിലോ google pay/Scan QR കോഡ് വഴിയോ ചികിത്സ സഹായ തുക അയക്കാവുന്നതാണ്.

₹350 ൽ അതിൽ കൂടുതൽ അയക്കുന്നവർ ദയവായി പേയ്‌മെന്റ് സ്ക്രീന്ഷോട്ട് ഡിസ്ട്രിക്ട് സി.എ ചാരിറ്റി കൺവീനർ ക്കു വാട്സ്ആപ്പ് ആയി നൽകുന്ന പക്ഷം receipt നൽകുന്നതായിരിക്കും.
+919747761095

എത്രയും വേഗം 24 ലക്ഷം കണ്ടെത്തണം.

എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ച്ഡിസ്ട്രിക്ട് സി.എ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ബിനിഷ് ബി.പി  അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.