ഡാളസ്: റാന്നി പുന്നിത്തേത്ത് പരേതരായ മത്തായി ഈശോ – തങ്കമ്മ ദമ്പതികളുടെ മകൻ പി.ഇ. മാത്യു (കുഞ്ഞുമോൻ -77) നവംബർ 29 ന് ഡാളസിൽ വെച്ച് നിര്യാതനായി. 3 വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് കുടുംബത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നന്നേ ചെറുപ്പത്തിലെ ഏറ്റെടുക്കേണ്ടി വന്നു. 1975-ൽ അമേരിക്കയിലെ മക്കിനി, ടെക്സാസിൽ സ്ഥിരതാമസം ആക്കുന്നതിന് മുൻപ് ഹൃസ്വകാലത്തേക്ക് ഭോപ്പാൽ, മുംബൈ എന്നിവിടങ്ങളിൽ ഭൗതിക ജോലിയോടൊപ്പം ആയിരുന്നു. ആവശ്യത്തിൽ ഇരിക്കുന്നവരെ കരുതുന്ന ആർദ്ര മനോഭാവത്തിനും ഔദാര്യ മനസ്സിനും ഉടമയായിരുന്നു പരേതൻ. കുമ്പനാട് കുരുതോട്ടത്തിൽ വീട്ടിൽ ഏലിയാമ്മ മാത്യു ആണ് സഹധർമ്മിണി .
ഭൗതിക ശരീരം ഡിസംബർ 5 വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 8 വരെ അലൻ സിറ്റിയിലുള്ള ട്യുറെൻ്റെയിൻ ജാക്സൺ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home, 2525 Central Expressway, Allen, Texas 75013) പൊതു ദർശനത്തിന് വെയ്ക്കും. സംസ്കാര ശുശ്രുഷകൾ ഡിസംബർ 7 ശനിയാഴ്ച രാവിലെ 9:30 മുതൽ കാൽവറി പെന്തകോസ്തൽ സഭാ മന്ദിരത്തിൽ
(Calvary Pentecostal Church, 725 W. Arapaho Road, Richardson, Texas 75080) ആരംഭിക്കുകയും തുടർന്ന് അലനിലുള്ള സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കും.
മക്കൾ: അലക്സ്, ഏബൽ.
Comments are closed, but trackbacks and pingbacks are open.