ഡൽഹി: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും ഡൽഹി-നരേല സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ സാം ജോണിന്റെ (58) സംസ്കാരം ഇന്ന് നടക്കും. രാവിലെ 7.30ന് ഭൗതീക ശരീരം നരേല ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ (ഗൗതം കോളനി, 111/10, പൊലീസ് സ്റ്റേഷന് പിൻവശം) കൊണ്ടുവരികയും 12.30ന് തുഗ്ലക്കാബാദ് ബത്ര ഹോസ്പിറ്റലിന് സമീപമുള്ള സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും. ചില ആഴ്ചകളായി ഹൃദയസംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. കൊട്ടാരക്കര സ്വദേശിയാണ്.
ഭാര്യ: ഡെയ്സി സാം
മകൾ : കെസിയ സാം
ദുഖാർത്തരായ കുടുംബ അംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ?
Comments are closed, but trackbacks and pingbacks are open.