മടങ്ങിവരവ് ഇന്നിന്റെ ആവശ്യം: പാസ്റ്റർ ഫിന്നി ജേക്കബ്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷന് അനുഗ്രഹീത തുടക്കം

തിരുവല്ല: ദൈവഭയം നഷ്ടപെടുന്ന ഈ കാലത്തു ഒരു മടങ്ങി വരവ് നമുക്ക് ആവശ്യമാണ് എന്ന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ്. ആന്തരിക ഭീതിക്കും തകർച്ചയ്ക്കും ദൈവഭയമാണ് പോംവഴി എന്നും അങ്ങനെയുള്ളവരെ ദൈവം പണിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെന്തെക്കോസ്തു ജനറൽ കൺവൻഷനുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ഈ വർഷത്തെ ജനറൽ കൺവൻഷൻ ഇന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.” പുതുക്കം പ്രാപിക്കുക, യഥാസ്ഥാനപ്പെടുക”
“Rebuild & Restore” (ആമോസ് 9 : 11-14) എന്നതാണ് ചിന്താവിഷയം. ഉദ്ഘാടന സമ്മേളനത്തിൽ പാസ്റ്റർ തോമസ് യോഹന്നാൻ അധ്യക്ഷത വഹിച്ചു.

പാസ്റ്റർ പി വി ചെറിയാൻ സ്വാഗതം ആശംസിച്ചു. പാസ്റ്റർ സജു മാവേലിക്കര മുഖ്യ സന്ദേശം നൽകി. പാസ്റ്റർ ജേക്കബ് ജോർജ്ജ് കെ സങ്കീർത്തനം വായന നടത്തി. ബ്രദർ കെ തങ്കച്ചൻ,പാസ്റ്റർ റ്റി ഐ എബ്രഹാം, പാസ്റ്റർ പി പി ഫിലിപ്പ്, പാസ്റ്റർ ജോസഫ് കുര്യൻ തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഇന്റർനാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് / ഇന്റർനാഷണൽ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്, ഡോ. മാത്യു വർഗീസ്, പാസ്റ്റർ സാം തോമസ് (ദോഹ), പാസ്റ്റർ ഡാനിയേൽ വില്യംസ്, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ സന്തോഷ് തര്യൻ, പാസ്റ്റർ ജോൺ ജോൺസൻ, ഡോ. ബി വർഗീസ് തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും.

നാളെ പകൽ 9.30ന് പാസ്റ്റേഴ്സ് കോൺഫറൻസും ഉച്ചയ്ക്ക് 2.30ന് മിഷൻ ചലഞ്ചും വൈകിട്ട് 6ന് പൊതുയോഗവും നടക്കും. ഡിസംബർ 1 ഞായറാഴ്ച രാവിലെ 8 മുതൽ നടക്കുന്ന സംയുക്ത ആരാധന, കർത്തൃമേശ എന്നിവയ്ക്കു ശേഷം സമാപന സമ്മേളനത്തോടെ ഉച്ചയ്ക്ക് 1 മണിക്ക് കൺവൻഷൻ സമാപിക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടക്കുക.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.