കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചാത്തന്നൂർ സെന്റർ സിൽവർ ജൂബിലി കൺവൻഷൻ 2024 നവംബർ 21മുതൽ 24 വരെ കാരംകോട് സ്പിന്നിംഗ് മില്ലിനു സമീപം ഗിലയാദ് ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ തങ്കച്ചൻ ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ അനീഷ് കൊല്ലം, ലാസർ വി. മാത്യു, ബി. മോനച്ചൻ , സാം ജോർജ് , ഫിന്നി പി. മാത്യു എന്നിവർ പ്രസംഗിക്കും. ഗിലയാദ് ക്വയർ പുനലൂർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. കൺവൻഷനോടനുബന്ധിച്ച് സണ്ടേസ്കൂൾ ,പി.വൈ.പി.എ , വുമൺ ഫെലോഷിപ്പ് വാർഷികം, സംയുക്ത സഭയോഗം എന്നിവ നടക്കുമെന്ന് സെന്റർ സെക്രട്ടറി പാസ്റ്റർ സണ്ണി മോൻ ജോർജ് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ അനിയൻകുഞ്ഞ് എന്നിവർ അറിയിച്ചു.
Comments are closed, but trackbacks and pingbacks are open.