വിവിധ വേദികളിൽ വെളിപ്പാട് പുസ്തകം കാണാതെ പറഞ്ഞിരുന്ന സുവി. ജോർജുകുട്ടി പള്ളികുന്നേൽ അക്കരെ നാട്ടിൽ

ചിറ്റാർ: അഞ്ചേക്കറിൽ പളളിക്കുന്നേൽ വീട്ടിൽ സുവി.ജോർജുകുട്ടി പള്ളികുന്നേൽ നിത്യതയിൽ ചേർക്കപ്പെട്ടു.

കഴിഞ്ഞ ദിവസം വൈകുന്നേരം 5. 30 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം നവംബർ 2 ശനിയാഴ്ച ചിറ്റാർ ഇൻ്റർനാഷണൽ ബേഥേൽ വർഷിപ്പ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ചിറ്റാർ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. പാസ്റ്റർ നെകുൽസൺ സി. മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾ ആരംഭിക്കും , തുടന്ന് പൊതുദർശനത്തിനുശേഷം സംസ്കാരം നടക്കും. ഭാര്യ: ലാലി, മക്കൾ ജോബിൻ, ജോബിഷ, ജസ്റ്റിൻ, . മരുമകൾ ആർദ്ര. കൊച്ചുമകൻ ഇവാൻ.

പ്രളയ സമയത്ത് ചിറ്റാർ മേഖലകളിൽ ക്രൈസ്തവ എഴുത്തുപുര നടത്തിയ മെഡിക്കൽ ക്യാമ്പുകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായിരുന്നു സുവി. ജോർജ്ജുകുട്ടി.

ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ ഉത്ഘാടനത്തിന് അതിഥിയായി പങ്കെടുക്കുകയും വെളിപ്പാടു പുസ്തകം മുഴുവൻ മന:പാഠമായി പറയുകയും ചെയ്തിരുന്നു.

കേരളത്തിനകത്തും പുറത്തും വിവിധ വേദികളിൽ വെളിപ്പാട് പുസ്തകം മനപ്പാഠം പറയുന്നതിലൂടെ ശ്രദ്ധേയനായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.