ക്രൈസ്തവ ബോധി പുതിയ ഭരണസമിതി ചുമതലയേറ്റു
തിരുവല്ല: ക്രൈസ്തവ ബോധി അടുത്ത രണ്ട് വർഷത്തേക്കുള്ള ഭരണസമിതിയെ 2024 സെപ്റ്റംബർ 30 ന് കൂടിയ ജനറൽ ബോഡിയോഗം തെരഞ്ഞെടുത്തു. റവ. ഡോ. കെ. ജെ. മാത്യു, റവ. ഡോ. എം. സ്റ്റീഫൻ (രക്ഷാധികാരികൾ), ഇവാ. ഷാജൻ ജോൺ ഇടയ്ക്കാട് (പ്രസിഡന്റ്), റവ. ഡോ. ജെയിംസ് ജോർജ് വെണ്മണി (വൈസ് പ്രസിഡന്റ്), പാസ്റ്റർ ടൈറ്റസ് ജോൺസൻ (സെക്രട്ടറി), പാസ്റ്റർ സാം പനച്ചയിൽ (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ ജോബ് ജോൺ (ട്രഷറർ), ബ്രദർ ജോമോൻ ഏബ്രഹാം (പ്രയർ കൺവീനർ), റവ. സാം വർഗീസ് തുരുത്തിക്കര (മിഷൻ & ഇവാൻജെലിസം കൺവീനർ), പാസ്റ്റർ ജോയ് മാത്യു ഗുജറാത്ത് (പബ്ലിക്കേഷൻ ചീഫ് എഡിറ്റർ), ബ്ലസിൻ മലയിൽ (പബ്ലിക്കേഷൻസ് എഡിറ്റർ) ഇവാ. ഷാജൻ പാറക്കടവിൽ (മ്യൂസിക് കൺവീനർ), പാസ്റ്റർ ലിജു കോശി(സോഷ്യൽ വർക്ക് കൺവീനർ), പാസ്റ്റർ സജി വർഗീസ് മണിയാർ (പ്രോഗ്രാം കോഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഷാജൻ ജോൺ ഇടയ്ക്കാട് ഗ്രന്ഥകാരൻ, പ്രഭാഷകൻ, പരിശീലകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്.
ഇപ്പോൾ മിഷൻ & ചർച്ച് പ്ലാൻ്റിംഗ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.
സെക്രട്ടറി പാസ്റ്റർ ടൈറ്റസ് ജോൺസൻ
ബഹറിൻ ശാരോൻ സഭയുടെ ശുശ്രൂഷകനാണ്. മലയാള പെന്തക്കോസ്ത് ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ഗ്രന്ഥരചന, ഗാനരചന ഇവയും ചെയ്യാറുണ്ട്.
ട്രഷറാർ ജോബ് ജോൺ ചെറിയ പ്രായം മുതൽ മലയാള ക്രൈസ്തവ ആനുകാലികങ്ങളിൽ സജീവ സാന്നിധ്യമാണ്. ഇപ്പോൾ ഐ പി സി മാംഗ്ളൂർ ഇംഗ്ലീഷ് ചർച്ചിൻ്റെ പാസ്റ്ററാണ്.
ഡോ.കെ.ജെ. മാത്യു
ഡോക്ടർ എം സ്റ്റീഫൻ എന്നിവർ ക്രൈസ്തവ ബോധിയുടെ ആരംഭം മുതൽ
അഡ്വൈസറി ബോർഡ് അംഗങ്ങളാണ്.
ഡോ.കെ.ജെ. മാത്യൂ സൗത്തിന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയാണ്. ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ, എ.ജി.മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അസിസ്റ്റൻറ് സൂപ്രണ്ട്, സെക്രട്ടറി എന്നി ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകനും വേദാധ്യാപകനുമാണ്.
ഡോ.എം.സ്റ്റീഫൻ കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷമായി മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി അധ്യാപകനാണ്.
വിവിധ ഡിപ്പാർട്ട്മെന്റിന്റെ ചുമതലകൾ വഹിച്ചതോടൊപ്പം പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തബിരുദവും, ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്ന് ക്രിസ്തീയ ധർമ്മശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും,
ബാംഗ്ലൂർ ധർമ്മാരാം വിദ്യാ ക്ഷേത്രത്തിൽ നിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
1996 ന്റെ അവസാന പകുതിയിൽ സാഹിത്യ സ്നേഹികളും സമാനചിന്താഗതിക്കാരുമായ ഒരുപറ്റം ചെറുപ്പക്കാർ തിരുവല്ലയിൽ ഒന്നിച്ചുകൂടി. 1997 ജനുവരിയിൽ “സാഹിത്യം സുവിശേഷീകരണം ബോധനം” എന്ന ലക്ഷ്യങ്ങൾ മുൻനിർത്തി ക്രൈസ്തവ ബോധി എന്ന പേരിൽ പ്രവർത്തിക്കുവാൻ തീരുമാനിച്ചു. അന്നുണ്ടായിരുന്ന 28 പേർ ഇന്നും സ്ഥാപകാംഗങ്ങളായി തുടരുന്നു.
Comments are closed, but trackbacks and pingbacks are open.